Arogyakeralam Job Vacancy Apply Now

കേരളത്തിലെ വിവിധ ജില്ലകളിലായി ഉള്ള ആരോഗ്യമേഖലകളിൽ നിരവധി ജോലി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

  • ജനറൽ ഡ്യൂട്ടി അറ്റൻഡന്റ്
  • ​ഹോസ്പിറ്റൽ അറ്റൻഡന്റ്
  • ​സാനിറ്ററി അറ്റൻഡന്റ്
  • ​അദർ സപ്പോർട്ട് സ്റ്റാഫ്
  • ​ജെഎച്ച്എ (JHA)
  • ​ഒഫ്താൽമിക് അസിസ്റ്റന്റ് / ഒപ്റ്റോമെട്രിസ്റ്റ്
  • ​ഇഇജി ടെക്നീഷ്യൻ
  • ​ഫാർമസിസ്റ്റ്
  • ​എസ്ടിഎൽഎസ് (STLS)
  • ​സ്റ്റാഫ് നഴ്സ്
  • ​സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയർ)
  • ​ആർബിഎസ്കെ നഴ്സ്
  • ​മിഡ് ലെവൽ സർവീസ് പ്രൊവൈഡർ
  • ​ഡാറ്റ മാനേജർ (ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റ്)
  • ​ഓഡിയോളജിസ്റ്റ്
  • ​എപ്പിഡെമിയോളജിസ്റ്റ്
  • ​മെഡിക്കൽ ഓഫീസർ

ഇടുക്കി (27+ ഒഴിവ്)

  • ​ഇടുക്കി ജില്ലയിലെ നാഷണൽ ഹെൽത്ത് മിഷനിൽ വിവിധ തസ്തികകളിൽ കരാർ നിയമനം നടക്കുന്നു. എപ്പിഡെമിയോളജിസ്റ്റ്, ഓഡിയോളജിസ്റ്റ്, ഡാറ്റ മാനേജർ (ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റ്), ഒഫ്താൽമിക് അസിസ്റ്റന്റ്, സ്റ്റാഫ് നഴ്സ്, സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയർ), മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ആർബിഎസ്കെ നഴ്സ്, ഫാർമസിസ്റ്റ്, എസ്ടിഎൽഎസ്, ജെഎച്ച്എ എന്നിവയാണ് തസ്തികകൾ. ആഗസ്റ്റ് 14 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in സന്ദർശിക്കുക.

​തിരുവനന്തപുരം (10 ഒഴിവ്)

  • ​തിരുവനന്തപുരം നാഷണൽ ഹെൽത്ത് മിഷനിൽ ഒഴിവുള്ള 10 തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ജനറൽ ഡ്യൂട്ടി അറ്റൻഡന്റ്, ഹോസ്പിറ്റൽ അറ്റൻഡന്റ്, സാനിറ്ററി അറ്റൻഡന്റ്, അദർ സപ്പോർട്ട് സ്റ്റാഫ് എന്നിവയാണ് തസ്തികകൾ. എട്ടാം ക്ലാസ് ജയമാണ് യോഗ്യത. പ്രായപരിധി 40 വയസ്സ്. ദിവസേന 450 രൂപയാണ് ശമ്പളം. ആഗസ്റ്റ് 6 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇന്റർവ്യൂ ആഗസ്റ്റ് 10-ന് നടക്കും.

​കാസർകോട് (5+ ഒഴിവ്)

  • ​കാസർകോട് നാഷണൽ ഹെൽത്ത് മിഷനിൽ മെഡിക്കൽ ഓഫീസർ, ഇഇജി ടെക്നീഷ്യൻ തസ്തികകളിൽ 5 ഒഴിവുകളിലേക്ക് കരാർ നിയമനം നടക്കുന്നു. ഇന്റർവ്യൂ ആഗസ്റ്റ് 5-ന് രാവിലെ 11-ന് ഹെൽത്ത് മിഷൻ കാസർകോട് ഓഫീസിൽ വെച്ച് നടക്കും. കൂടാതെ ഒപ്റ്റോമെട്രിസ്റ്റ് തസ്തികയിലേക്കുള്ള കരാർ നിയമനത്തിന് ആഗസ്റ്റ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in സന്ദർശിക്കുക.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel