
കേരള സർക്കാരിന് കീഴിൽ വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന ഏജൻസിയാണ് ഒഡാപെക് (ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടൻ്റ് ലിമിറ്റഡ്), ഇത്തവണ ഒമാനിലെ വിദ്യാഭ്യാസ മേഖലയിൽ ഒഴിവ് വന്നിട്ടുള്ള അധ്യാപക തസ്‌തികയിലേക്ക് പുതിയ റിക്രൂട്ട്മെന്ററ് വിളിച്ചിട്ടുണ്ട്. ലിംഗ വ്യത്യാസമില്ലാതെ അപേക്ഷിക്കാമെങ്കിലും സ്ത്രീകൾക്ക് മുൻഗണന നൽകിയിട്ടുണ്ട്.
താൽപര്യമുള്ളവർ ഒഡാപെക് വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള മെയിൽ ഐഡിയിലേക്ക് അപേക്ഷ നൽകണം.
തസ്തികയും ഒഴിവുകളും:- ഇംഗ്ലീഷ്, ഫിസിക്സ്, മാത്സ്, ഐസിടി, ഫിസിക്കൽ എജ്യുക്കേഷൻ വിഷയങ്ങളിലാണ് ജോലിക്കാരെ ആവശ്യമുള്ളത്. ആകെ ഒഴിവുകൾ 05.
- ഇംഗ്ലീഷ് = 01
- ഫിസിക്സ് = 01
- മാത്സ് = 01
- ഐസിടി (ഇൻഫർമേഷൻ ആൻ്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി) = 01
- ഫിസിക്കൽ എജ്യുക്കേഷൻ = 01

ശമ്പളം: പ്രതിമാസം 300 ഒമാനി റിയാലാണ് അടിസ്ഥാന ശമ്പളം. ഇന്ത്യൻ രൂപ 65,000. ഇതിന് പുറമെ താമസം, മെഡിക്കൽ ഇൻഷുറൻസ്, വർഷത്തിലൊരിക്കൽ ഇക്കോണമി ക്ലാസ് റിട്ടേൺ ടിക്കറ്റ്, 30 ദിവസത്തെ പെയ്‌ഡ് ലീവ് എന്നിവയും അനുവദിക്കും.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ ഒഡാപെകിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം ജോബ് ഓപ്പണിങ് പേജിൽ നിന്ന് ഒമാൻ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. അത് വായിച്ച് സംശയങ്ങൾ തീർക്കുക.
അപേക്ഷ നൽകുന്നതിനായി സിവി, പാസ്‌പോർട്ട് കോപ്പി, സർട്ടിഫിക്കറ്റ് കോപ്പി എന്നി സഹിതം teachingjobs@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. സബ്ജക്ട് ലൈനിൽ Teacher എന്ന് രേഖപ്പെടുത്തണം. അപേക്ഷകൾ ഒക്ടോബർ 15നുള്ളിൽ എത്തിക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവരെ ഇമെയിൽ മുഖാന്തിരം വിവരം അറിയിക്കും. കൂടുതൽ വിവരങ്ങൾക്കായി ഒഡെപെക് വെബ്സൈറ്റ് സന്ദർശിക്കാം അല്ലെങ്കിൽ ഹെൽപ്പ്‌ലൈൻ നമ്പറുകളായ 0471-2329440/41/42/43/45 എന്നിവയിൽ ബന്ധപ്പെടാം.