
കേരള പൊലിസ് വകുപ്പിൽ ഡിഎസ്‌പി തസ്‌തികയിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റിന് കേരള പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി കാറ്റഗറിയിൽ ഉൾപ്പെട്ടവർക്കായി നടത്തുന്ന സ്പെഷ്യൽ റിക്രൂട്ട്മെന്റാണിത്.
കേരള പൊലീസ് സർവീസിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലിസ് (ട്രെയിനി) റിക്രൂട്ട്‌മെന്റ്, എസ്.സി, എസ്.ടിക്കാർക്കായി സ്പെഷ്യൽ റിക്രൂട്ട്‌മെന്റ്, കാറ്റഗറി നമ്പർ: 265/2025 പട്ടികജാതി/ പട്ടികവർഗം 01 ഒഴിവ് പട്ടിക വർഗം = 01 ഒഴിവ്
ശമ്പളം
- തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 63,700 രൂപമുതൽ 1,23,700 രൂപവരെ പ്രതിമാസം ശമ്പളം ലഭിക്കും.
പ്രായപരിധി
- 20 വയസിനും 36 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഇവർ 02.01.1989നും 01.01.2005നും ഇടയിൽ ജനിച്ചവരായിരിക്കണം.
യോഗ്യത
- കേരള സർക്കാരിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട്, അല്ലെങ്കിൽ യുജിസി അംഗീകൃത യൂണിവേഴ്‌സിറ്റികൾ എന്നിവക്ക് കീഴിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി വിജയിച്ചിരിക്കണം.
- പട്ടികജാതി/ പട്ടികവർഗത്തിൽപ്പെടാത്ത ഉദ്യോഗാർഥികൾക്കും അപേക്ഷിക്കാനാവില്ല.
ഫിസിക്കൽ ടെസ്റ്റ്
- പുരുഷൻ: 160 സെ.മി ഉയരം. 81 സെ.മീ നെഞ്ചളവും വേണം. 5 സെ.മീ ചെസ്റ്റ് എക്സ‌്‌പാൻഷൻ ആവശ്യമാണ്.
- വനിതകൾ: കുറഞ്ഞത് 155 സെ.മീ ഉയരം വേണം.
- കാഴ്ച്ച ശക്തി ഉണ്ടായിരിക്കണം. കായികമായി ഫിറ്റായിരിക്കണം.
- ഈ യോഗ്യതകൾക്ക് പുറമെ ഉദ്യോഗാർഥികളെ കായിക ക്ഷമത പരീക്ഷക്ക് വിധേയമാക്കുന്നതാണ്. താഴെ നൽകിയിട്ടുള്ള എട്ടിനങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം. നിശ്ചിത ശാരീരിക അളവുകൾ ഇല്ലാത്ത ഉദ്യോഗാർഥികളെ പരീക്ഷയിൽ പങ്കെടുപ്പിക്കില്ല.
അപേക്ഷ താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനിൽ നിന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലിസ് (ട്രെയിനി) തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങൾ തീർക്കുക. ആദ്യമായി പി.എസ്.സി വെബ്സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കണം. അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നൽകേണ്ടതില്ല.