
കേരളത്തിൽ താൽക്കാലികമായി ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്ക് ( ഗവ. എഞ്ചിനീയറിംഗ് കോളേജ്, കോട്ടയം) ദിവസ വേതനാടിസ്ഥാനത്തിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ഡ്രൈവർ കം ക്ലീനർ തസ്തികയിൽ ആളെ ആവശ്യമുണ്ട്.
ഡ്രൈവർ കം ക്ലീനറിനുവേണ്ട യോഗ്യതകൾ
- ഏഴാംക്ലാസ്സ് പാസ്സായിരിക്കണം. അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത ഉണ്ടായിരിക്കണം.
- ബാഡ്ജോടുകൂടിയ ഹെവി പാസ്സഞ്ചർ മോട്ടോർ വെഹിക്കിൾ( HPMV) ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. അതോടൊപ്പം തന്നെ 10 വർഷം ഹെവി പാസ്സഞ്ചർ വാഹനം ഓടിച്ചുള്ള പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
- കുറഞ്ഞ പ്രായപരിധി 30 വയസ്സ്.
- ഉയർന്ന പ്രായപരിധി 2025 ജൂലൈ 1- ന് 60 വയസ്സ് കവിയരുത്.
- കെ എസ് ആർ ടി സി / വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലിചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന. ( ആയതിൻറെ രേഖകൾ ഹാജരാക്കണം)
- വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രൈവർമാർക്ക് RTO നടത്തുന്ന കോഴ്സുകളിൽ പങ്കെടുത്തിട്ടുള്ളവർക്ക് മുൻഗണന.
- ഇൻറർവ്യൂവിൽ പങ്കെടുക്കുന്നതിന് 30 ദിവസത്തിനുള്ളിൽ എടുത്ത കാഴ്ചയും കേഴ്വിയും പരിശോധിച്ച് ഒറിജിനൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- ഡ്രൈവിംഗിനു ശാരീരികമായി ഫിറ്റ് ആയിട്ടുള്ള ആൾ ആയിരിക്കണം
ഡ്രൈവർ കം ക്ലീനർ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, ഡ്രൈവിംഗ് സർട്ടിഫിക്കറ്റുകൾ DV ലൈസൻസ്( HDV) എന്നിവ സഹിതം 23.06.2025-ന് രാവിലെ പത്തുമണിക്ക്( 10 A.M ) കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്.
അന്വേഷണങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് ഫോൺ:- 0481-2507763, 2506153