Kudumbasree Invites Online Application for the post of manager on contract basis apply now the latest vacancies

കുടുംബശ്രീ മിഷനു കീഴിൽ വരുന്ന ഇനിഷ്യേറ്റീവ് ഫോർ ബിസിനസ് സൊല്യൂഷൻസ് ( KIBS ) സൊസൈറ്റിയിലേയ്ക്ക് മാനേജർ ( എച്ച്.ആർ & അഡ്മിനിസ്ട്രേറ്റർ ) തസ്തികയിലേയ്ക്ക് ചുവടെ ചേർക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു . നിയമനം കരാർ വ്യവസ്ഥയിലായിരിക്കും .

1 . തസ്തിക മാനേജർ ( എച്ച്.ആർ & അഡ്മിൻ)

2. ഒഴിവ് 1 ( തിരുവനന്തപുരം / എറണാകുളം )

3. നിയമന രീതി കരാർ നിയമനം ( നിയമന തീയതി മുതൽ ഒരു വർഷത്തേയ്ക്ക്

4. വിദ്യാഭ്യാസ യോഗ്യത :  എം.ബി.എ. ( എച്ച്.ആർ )

5 . പ്രായപരിധി 01/03/2022 ൽ 45 വയസ്സിൽ കൂടാൻ പാടില്ല

 6. പ്രവൃത്തിപരിചയം 5 വർഷം – അടിസ്ഥാന യോഗ്യത ലഭിച്ചതിനു ശേഷം . സർക്കാർ , അർദ്ധ സർക്കാർ , പൊതുമേഖലാ സ്ഥാപനങ്ങൾ , ഫാക്ടറികൾ , കമ്പനികൾ തുടങ്ങിയവയിൽ കരാർ ജീവനക്കാരുടേതടക്കമുള്ള എച്ച് ആർ വിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളവർക്ക് മുൻഗണന .

7 . വേതനം  40,000 രൂപ പ്രതിമാസം .

 8. അപേക്ഷ സമർപ്പിക്കേണ്ട രീതി

  • അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ് .
  • നിയമനം സംബന്ധിച്ച് നടപടികൾ സെന്റർ ഫോർ മാനേജ്മെന്റ് ഡെവല പ്മെന്റ് ( സി.എം.ഡി ) മുഖാന്തരമാണ് നടപ്പിലാക്കുന്നത്
  • അപേക്ഷാർത്ഥികൾ 500 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ്

9.നിയമനപ്രക്രിയ

  • സമർപ്പിക്കപ്പെട്ട ബയോഡേറ്റുകളും , പ്രവൃത്തിപരിചയവും വിശദമായി പരി ശോധിച്ച് , സ്ക്രീനിംഗ് നടത്തി യോഗ്യമായ അപേക്ഷകൾ മാത്രം തെര ഞ്ഞെടുക്കുന്നതിനുള്ള പൂർണ്ണ അധികാരം സി.എം.ഡിക്കുണ്ടായിരിക്കും .
  • ഉദ്യോഗാർത്ഥികളുടെ ബയോഡാറ്റ സ്ക്രീനിം ഗ് നടത്തി യോഗ്യതയും , പ്രവൃത്തിപരിചയവും പരിഗണിച്ച് യോഗ്യരായവരെ അഭിമുഖത്തിനു വിളിച്ച് , അവരിൽ നിന്നും അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞ ടുക്കും . ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതലാണെങ്കിൽ എഴുത്തുപരീ ക്ഷയും , ഇന്റർവ്യൂവുമോ അല്ലെങ്കിൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും ഇന്റർവ്യൂവുമോ ഏതാണോ അനുയോജ്യമായത് രീതിയിൽ നിയമന ക്രിയ നടത്തുന്നതിന് സി.എം.ഡിക്ക് അധികാരമുണ്ടായിരിക്കുന്നതാണ് .
  • അപേക്ഷക ( ൻ ) പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ് .

10. അപേക്ഷകൾ www.cmdkerala.net എന്ന വെബ്സൈറ്റിലൂടെ Online – ആയി സമർപ്പിക്കേണ്ടതാണ് . അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : 04/04/2022 വൈകുന്നേരം 5 മണി

11. മറ്റു നിബന്ധനകൾ

  • അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷനുകളിലോ , സംസ്ഥാന മിഷനിലോ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടാതെ , Online- അല്ലാതെ ലഭിക്കുന്ന അപേക്ഷകളും , സമയപരിധി കഴിഞ്ഞു ലഭിക്കുന്ന അപേക്ഷ കളും , അംഗീകരിച്ച് യോഗ്യതകൾ ഇല്ലാത്ത അപേക്ഷകളും പരിഗണിക്കുന്ന തല്ല .

  • പരീക്ഷാ ഫീസ് അപേക്ഷയോടൊപ്പം Online- ആയി അടയ്ക്കാവുന്നതാണ് .
  • റാങ്ക് ലിസ്റ്റിൽ നിന്നും നിയമന ശുപാർശ ലഭിക്കുന്ന ഉദ്യോഗാർഥി യഥാസ മയം ജോലിയിൽ പ്രവേശിക്കാത്ത പക്ഷം , ടി നിയമനം റദ്ദാകുന്നതും , ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെടുന്നതുമാണ് .
  • റാങ്ക് ലിസ്റ്റിന്റെ കാലാവധി പ്രസിദ്ധീകരിച്ച തീയതി മുതൽ 1 വർഷമായിരിക്കും .
  • ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടായേക്കാം .
  • പ്രസ്തുത തസ്തികയിലേയ്ക്ക് ആവശ്യപ്പെട്ട പ്രവൃത്തിപരിചയം നിയമനം ലഭിക്കുന്നതിനുള്ള നിബന്ധന മാത്രമാണ് . ടി തസ്തികയിൽ നിയമനം ലഭിച്ചാൽ മുൻ പ്രവൃത്തിപരിചയം ടി തസ്തികയുടെ വേതന വർദ്ധന വിനോ മറ്റ് ആനുകൂല്യങ്ങൾക്കോ പരിഗണിക്കുന്നതല്ല .

Apply NOWCLICK HERE
Official NotificationCLICK HERE
Official WebsiteCLICK HERE
Latest JobCLICK HERE
Join whatsapp GroupCLICK HERE

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *