Lifeguard Job Interview Apply Now

ദിവസവേതനാടിസ്ഥാനത്തില്‍ ലൈഫ് ഗാഡുമാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇൻറര്‍വ്യൂ പൊന്നാനി ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ആഗസ്റ്റ് ആറിന് രാവിലെ 11ന് നടക്കുമെന്ന് ഫഷറീസ് അസി. ഡയറക്ടര്‍ അറിയിച്ചു.

അപേക്ഷകര്‍ രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളിയും ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയവരും 20നും 45നും മധ്യേ പ്രായമുള്ളവരും പ്രതികൂല സാഹചര്യങ്ങളിലും കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരുമായിരിക്കണം.

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ തിരിച്ചറിയില്‍ രേഖകള്‍, യോഗ്യത തെളിയിക്കുന്ന രേഖകള്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക് എന്നിവയുടെ ഒറിജിനലും പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *