വനിതാശിശുവികസന വകുപ്പിന് കീഴില്‍ അക്കൗണ്ടന്റ് നിയമനം
വനിതാശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അക്കൗണ്ടൻ്റ് തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത ബി.കോം, ബി.എസ്.സി മാതമാറ്റിക്‌സ്. ഒരു വര്‍ഷത്തെപ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ ജനുവരി 30ന് രാവിലെ 10.30ന് മഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8075981071
സെയില്‍സ്മാന്‍ ജോലി ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സെയില്‍സ്മാന്‍ തസ്തികയില്‍ എസ് ടി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 19900-63200) നിലവിലുണ്ട്. സുവോളജി/ഫിഷറീസ് സയന്‍സ്/ഹോം സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം അല്ലെങ്കില്‍ വിഎച്ച് എസ് ഇ ഫിഷ് പ്രോസസ്സിംഗ് ടെക്‌നോളജി. കൂടാതെ ഫിഷ് മാര്‍ക്കറ്റിംഗ് ആന്റ് കാറ്ററിംഗ് മേഖലയില്‍ 2 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയവും യോഗ്യതയായുള്ള 18-27 പ്രായപരിധിയിലുള്ള (ഇളവുകള്‍ അനുവദനീയം) തല്പരരായ ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 7 ന്് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ഒഴിവ്
തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒഴിവുള്ള ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
അപേക്ഷകന്റെ പ്രായം 50 വയസ്സിൽ താഴെയായിരിക്കണം. കാഴ്ച തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഭാരവാഹനങ്ങളായ ബസ്, ടാങ്കർ ലോറി മുതലായവ ഓടിക്കുന്നതിനുള്ള ലൈസൻസ്, ബാഡ്ജ് തുടങ്ങിയവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റ്, ഭാരവാഹനങ്ങൾ ഓടിച്ചതിന്റെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 3ന് ഉച്ചയ്ക്ക് രണ്ടിന് തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകുക. ഫോൺ: 0484 2777489
മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ നിയമനം
ജില്ലയിലെ വിവിധ ഹെല്‍ത്ത് ബ്ലോക്കുകളില്‍ നിലവിലുള്ള 93 മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാറഞ്ചേരി, വളവന്നൂര്‍, വെട്ടം, വേങ്ങര, തൃക്കണാപുരം, കുറ്റിപ്പുറം, കൊണ്ടോട്ടി, മേലാറ്റൂര്‍ തുടങ്ങിയ ഹെല്‍ത്ത് ബ്ലോക്കുകളില്‍ കരാറടിസ്ഥാനത്തിലാണ് നിയമനം. ബി.എസ്.സി നഴ്‌സിങ്ങും നഴ്‌സസ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങ്ങും നഴ്‌സസ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 40 വയസ്. 20500 രൂപയാണ് പ്രതിമാസ വേതനം. https://forms.gle/rjBDzeVSsXVT11WQ8 എന്ന ഗൂഗിള്‍ ഫോം വഴി ഫെബ്രുവരി അഞ്ചിനകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04832730313, 8589009377. https://arogyakeralam.gov.in/.
താത്കാലിക നിയമനം
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിലെ അസിസ്റ്റന്റ് എക്സിക്യൂട്ടൂവ് എഞ്ചിനിയർ നിർവ്വഹണ ഉദ്യോഗസ്ഥയായ എൽ എസ് ജി ഡി അസിസ്റ്റന്റ് എക്സിക്യൂട്ടുവ് എഞ്ചിനിയറുടെ ഓഫീസിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് വേതനം നല്കൽ എന്ന പദ്ധതിയിലേക്ക് നടത്തുന്ന താത്കാലിക നിയമനത്തിൻ്റെ വിശദവിവരങ്ങൾ www.lsg.kerala.gov.in, www.etenders.kerala.gov.in എന്നീ വെബ് സൈറ്റുകളിലും, പ്രവൃത്തി ദിവസങ്ങളിൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയത്തിൽ നിന്നും, അറിയാവുന്നതാണ്.
വാക്ക് ഇൻ ഇന്റർവ്യൂ
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ റേഡിയോഗ്രാഫറുടെ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ രണ്ട് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി രണ്ടിന് 10.30ന് നടത്തുന്നു. കേരള പാരാ മെഡിക്കൽ കൗൺസിലിന്റെ രജിസ്‌ട്രേഷൻ ഉള്ള സർക്കാർ അംഗീകൃത കോളേജിൽ നിന്നുള്ള ഡിപ്ലോമ ഇൻ റേഡിയോളജി/ബി.എസ്.സി റേഡിയോളജി യോഗ്യതയുളവർ ആയതിന്റെ അസ്സൽ സർട്ടിഫിക്കറ്റും, സാക്ഷ്യപ്പെടുത്തിയ പകർപ്പും ഫോട്ടോ പതിച്ച ബയോഡേറ്റ സഹിതം കോട്ടയം ജനറൽ ആശുപത്രിയുടെ ഹാജരാക്കേണ്ടതാണ്. ഫോൺ; 04812563612,2563611
അക്രഡിറ്റഡ് ഓവര്‍സിയറെ നിയമിക്കുന്നു
ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് അക്രഡിറ്റഡ് ഓവര്‍സിയറെ(ഒരൊഴിവ്) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. മൂന്നുവര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ടുവര്‍ഷ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ അപേക്ഷയോടൊപ്പം പഞ്ചായത്ത് ഓഫീസില്‍ നല്‍കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 12 വൈകുന്നേരം നാലുമണി. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0477 2212261
ഗ്രാഫിക് ഡിസൈനർ
റവന്യു വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന റവന്യു ഇൻഫർമേഷൻ ബ്യൂറോയിൽ ഗ്രാഫിക് ഡിസൈനർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 20065 രൂപയും സൗജന്യ താമസ സൗകര്യവും ലഭിക്കും. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും ഗ്രാഫിക് ഡിസൈനിങ്ങിൽ ഡിപ്ലോമ/ പിജി ഡിപ്ലോമ കോഴ്‌സും പാസായിരിക്കണം. സമാന മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം. ഉദ്യോഗാർഥികൾ ഐ.എൽ.ഡി.എം വെബ് സൈറ്റിൽ ലഭ്യമായിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ ഫെബ്രുവരി 5 നകം സമർപ്പിക്കണം. ഇ-മെയിൽ: ildm.revenue@gmail.com. വെബ്‌സൈറ്റ്: https://ildm.kerala.gov.in/en ഫോൺ: 0471-2365559, 9447302431.
നഴ്സ് നിയമനം
ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫിസിന്റെ അധികാരപരിധിയിലുള്ള വിവിധ ആശുപത്രികളിലേക്ക് നഴ്സ് (സ്ത്രീ /പുരുഷന്‍ )തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. അംഗീകൃത ജി എന്‍ എം കോഴ്സ് പാസായിട്ടുള്ളവര്‍ യോഗ്യത സംബന്ധിച്ച അസല്‍ രേഖകള്‍, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് തിരിച്ചറിയല്‍ രേഖ/ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം തേവള്ളി ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഫെബ്രുവരി അഞ്ചിന് രാവിലെ 10 ന് ഹാജരാകണം. പ്രായപരിധി 45 വയസ് ഫോണ്‍ 0474 2797220.
മെയില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനം
കരുനാഗപ്പള്ളി താലൂക്ക് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ മെയില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
പത്താം ക്ലാസ് പാസായവരും കായികക്ഷമതയുള്ള വിമുക്ത ഭടന്‍മാരായിരിക്കണം. പ്രായപരിധി 45 വയസ് .സൂരക്ഷാ ജോലികള്‍ക്ക് നിയോഗിക്കപ്പെടുന്നവര്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാകരുത് .ഏതെങ്കിലും കോടതിയിലോ പോലീസ് സ്റ്റേഷനുകളിലോ കേസുകള്‍ നിലവിലില്ല എന്ന് സത്യവാങ്മൂലം നല്‍കണം.
വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം തേവള്ളി ജില്ലാ ഹോമിയോ ആശുപത്രിയില്‍ ജനുവരി 31ന് രാവിലെ 10.30 ന് ഹാജരാകണം. ഫോണ്‍ 0474 279722
വാച്ച്മാൻ അഭിമുഖം
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ വാച്ച്മാൻ തസ്തികയിൽ ഒരു താത്ക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ഏഴാം ക്ലാസ് യോഗ്യതയുള്ള അപേക്ഷകർക്ക് ഫെബ്രുവരി അഞ്ചിനു രാവിലെ 10.30 നു സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ, പകർപ്പ് എന്നിവ അഭിമുഖത്തിന് ഹാജരാക്കണം. വിശദവിവരങ്ങൾക്ക്: 0472 2812686, 9400006460.
ലൈബ്രറിയന്‍ നിയമനം
മേപ്പാടി ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് കുന്നമ്പറ്റ സാംസ്‌കാരിക നിലയത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയിലേക്ക് പാര്‍ട്ട് ടൈം ലൈബ്രറിയന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസകാരായ 18 മുതല്‍ 36 വയസ്സ്് വരെ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ലൈബ്രറി സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ, അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പ്ലസ് ടു യോഗ്യതയുള്ളവരെ പരിഗണിക്കും. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, സ്ഥിരതാമസം എന്നിവ തെളിയിക്കുന്ന രേഖയും ബയോഡാറ്റയും സഹിതം ഫെബ്രുവരി 4 രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04936 282422
അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലേക്ക് ഡാറ്റ എന്‍ട്രി കം അക്കൗണ്ടന്റ് അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജില്ലയിലെ അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലേക്ക് ഡാറ്റ എന്‍ട്രി കം അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബികോം വിത്ത് പി.ജി.ഡി.സി.എയും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും ടാലിയുമാണ് യോഗ്യത. 2024 ജനുവരി ഒന്നിന് 40 വയസില്‍ താഴെയുള്ളവര്‍ക്ക് https://forms.gle/a7w7gZS9XZyjrV8e7 എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജനുവരി 31നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in എന്ന വെബ്സെറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0483 2730313, 8589009177, 9656161603