ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി, ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 350 ഒഴിവുണ്ട്. 01/2024 ബാച്ചിൽ പുരുഷന്മാർക്കാണ് അവസരം. സെപ്റ്റംബർ 27 വരെ ഓൺലൈനായി അപേ ക്ഷിക്കാം.
തസ്തികയും യോഗ്യതയും: നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്): പത്താം ക്ലാസ്. നാവിക് (ജനറൽ ഡ്യൂട്ടി): മാസ്, ഫിസിക്സ് പഠിച്ച് പ്ലസ് ടു ജയം. യാന്ത്രിക്: പത്താം ക്ലാസ്, ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ്/ ടെലിക മ്യൂണിക്കേഷൻ (റേഡിയോ/പവർ) എൻജിനീ യറിങ്ങിൽ 3-4 വർഷ ഡിപ്ലോമ /പ്ലസ് ടു ജയം. ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എൻജി നീയറിങ്ങിൽ 2-3 വർഷ ഡിപ്ലോമ.
പ്രായം: 18-22. അർഹർക്ക് ഇളവ്.
തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ഓൺ ലൈൻ പരീക്ഷ, കായികക്ഷമതാ പരിശോധന,വൈദ്യപരിശോധന, ഡോക്യുമെന്റ് വെരിഫിക്കേ ഷൻ മുഖേന.
കായികക്ഷമതാ പരീക്ഷയ്ക്ക് ഈ ഇനങ്ങൾ ഉണ്ടാകും-7 മിനിറ്റിൽ 1.6 കി.മീ. ഓട്ടം, 20 സ്ക്വാ അപ്സ്, 10 പുഷ് അപ്.
ഫീസ്: 300 രൂപ. എസ്സി, എസ്ടിക്കാർക്കു ഫീസില്ല. ഓൺലൈനായി ഫീസ് അടയ്ക്കാം.