ISRO- ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ കീഴിലുള്ള വിക്രം സാരാഭായി സ്പേസ് സെന്ററിൽ ഫയർമാൻ, കൊക്ക് എന്നീ പോസ്റ്റുകളിൽ യോഗ്യരായ യുവതി യുവാക്കളെ നിയമിക്കുന്നു
ഒഴിവ് വിവരങ്ങൾ:
നിലവിൽ ഈ തസ്തികകളിൽ ആകെ 4 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രായപരിധി
- ഫയർമാൻ: 18-28 വയസ് വരെ പ്രായമുള്ള OBC വിഭാഗക്കാർക്കും 30 വയസ് വരെ പ്രായമുള്ള SC വിഭാഗക്കാർക്കും 25 വയസ് വരെ പ്രായമുള്ള EWS വിഭാഗക്കാർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
- കുക്ക്: 38 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
സാലറി:
ഈ തസ്തികകളിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 31400 രൂപ സാലറി ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
- ഫയർമാൻ:പത്താം ക്ലാസ്സ് പാസ്സായവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. കൂടാതെ ഫിസിക്കൽ ഫിറ്റ്നെസും ഫിസിക്കൽ എഫിഷിയൻസിയും ഉണ്ടായിരിക്കണം.
- കുക്ക്:പത്താം ക്ലാസ്സ് പാസ്സായവർക്കും 5 വർഷ പ്രവർത്തി പരിചയം ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
അപേക്ഷ ഫീസ്:
ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ 500 രൂപ അപേക്ഷ ഫീസ് അടക്കേണ്ടതാണ്.SC/ST/EX-SM/PwBD വിഭാഗക്കാർക്ക് അപേക്ഷ ഫീസ് മുഴുവനായും തിരിച്ചു തരുന്നതായിരിക്കും. മറ്റ് വിഭാഗക്കാർക്ക് 400 രൂപ തിരിച്ചു തരുന്നതായിരിക്കും.
അപേക്ഷ സമർപ്പിക്കേണ്ട രീതി:
ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് VSSC ന്റെ https://www.vssc.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അതിനായി നോട്ടിഫിക്കേഷൻ ചെക്ക് ചെയ്ത് യോഗ്യരാണെങ്കിൽ ‘Apply’ക്ലിക്ക് ചെയുക. പിന്നീട് വരുന്നു പേജിൽ ആവശ്യമായ വിവരങ്ങൾ നൽകുകയും അപേക്ഷ ഫീസും അടക്കുക. ശേഷം’Submit’കൊടുത്ത് അപേക്ഷ സമർപ്പിക്കുക. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ ഒരു പ്രിന്റ്ഔട്ട് എടുത്ത് വെക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 14 ആണ്. കൂടുതൽ വിവരങ്ങൾക്ക് എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Official Notification : Click Here