സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖല സ്വകാര്യ സ്ഥാപ നങ്ങളിൽ അപ്രന്റിസ്ഷിപ്പിന് അവസരം.
KSEB, കൊച്ചിൻ ഇന്ത്യൻ നാഷണൽ എയർപോർട്ട്, വി.എസ്.എസ്.സി., എൽ.പി.എസ്.സി, ഫാക്ട്, കെൽട്രോൺ, ഇൻഫോപാർക്ക്, ടെക്നോപാർക്ക് തുടങ്ങി വിവിധ സ്ഥാപനങ്ങളിലായി 1173 ഒഴിവു കളുണ്ട്. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിനുകീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവ ലപ്മെന്റ് സെന്ററും കേന്ദ്രസർക്കാ രിനുകീഴിലുള്ള ചെന്നൈയിലെ ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങും സംയുക്തമായാണ് എൻജിനീയ റിങ് ഡിപ്ലോമ അപ്രന്റിസ് തിര ഞ്ഞെടുപ്പ് നടത്തുന്നത്. അഭിമു ഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
യോഗ്യത: എൻജിനീയറിങ് ഡിപ്ലോമ നേടി മൂന്നുവർഷം കഴി യാത്തവരും (2020, 2021 & 2022 വർഷങ്ങളിൽ പാസായവർ) അപ്ര ന്റിസ് ആക്ട് പ്രകാരം പരിശീലനം നേടാത്തവരും ആയിരിക്കണം. എല്ലാ എൻജിനീയറിങ് ബ്രാഞ്ചു കാർക്കും പങ്കെടുക്കാം.
അഭിമുഖ തീയതി: നവംബർ 19. സമയം: രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുമണിവരെ. സ്ഥലം: ഗവൺമെന്റ് പോളിടെക്നി ക് കോളേജ്, കളമശ്ശേരി. ഫോൺ: 0484 2556530.
എസ്.ഡി. സെന്ററിൽ രജി സ്റ്റർ ചെയ്യുന്നവർക്ക് ഇ-മെയിൽ മുഖേന ലഭിക്കുന്ന രജിസ്ട്രേ ഷൻ കാർഡിന്റെ പ്രിന്റൗട്ടും അനുബന്ധ രേഖകളുമായി (മൂന്നു പകർപ്പുകൾ സഹിതം) അഭി മുഖത്തിന് ഹാജരാകണം.
അഭിമുഖ തീയതിക്ക് മുൻപായി എസ്.ഡി. സെന്ററിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനുള്ള അപേക്ഷാ ഫോം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭിക്കും. ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെിയനി ങ്ങിന്റെ നാഷണൽ വെബ് പോർ ട്ടലിൽ (mhrd.nats.gov.in) രജിസ്റ്റർ ചെയ്തവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം.