ജോലിയില്ലാതെ നിൽക്കുന്നവർക്കും നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്കും കേരളത്തിലെ വിവിധ ജില്ലകളിലായി ഇപ്പോൾ തൊഴിൽമേളകൾ സംഘടിപ്പിക്കുന്നു. നല്ലൊരു ജോലി ആഗ്രഹിക്കുന്നവർ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക വിശദമായ വിവരങ്ങൾ ചുവടെ
കോട്ടയം
- എം.ജി. യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിലെ മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 28-ന് സൗജന്യ തൊഴിൽമേള നടത്തുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലായി ആകെ 370 ഒഴിവുകളാണുള്ളത്. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, എം.ബി.എ, മറ്റു ഉയർന്ന യോഗ്യതയുള്ളവർക്കും മേളയിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ നവംബർ 27-ന് മുൻപ് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഒഴിവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ, 0481 2731025, 94956 28626, 62823 17660 എന്നീ ഫോൺ നമ്പറുകളിലും ലഭ്യമാണ്.
- Register Link
തിരുവനന്തപുരം
- കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിലെ ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് നവംബർ 27-ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് നടത്തുന്നു. താല്പര്യമുള്ളവർ ഗൂഗിൾ ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. തുടർന്ന് ബയോഡേറ്റയും യോഗ്യത, ജാതി, വയസ്സ്, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം തിരുവനന്തപുരം തൈക്കാട്ടെ എസ്.സി/എസ്.ടി നാഷണൽ കരിയർ സർവീസ് സെന്ററിൽ നവംബർ 27 രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് NATIONAL CAREER SERVICE CENTRE FOR SC/ST’s Trivandrum എന്ന ഫേസ്ബുക്ക് പേജോ Ncscforscsttvm എന്ന ഇൻസ്റ്റഗ്രാം പേജോ സന്ദർശിക്കാവുന്നതാണ്. ഫോൺ: 0471 2332113.
- Register Link
കണ്ണൂർ
- കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയും മോഡൽ കരിയർ സെന്ററും ചേർന്ന് നവംബർ 25-ന് “പ്രയുക്തി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് 2026” സംഘടിപ്പിക്കുന്നു. രണ്ടു സ്വകാര്യ സ്ഥാപനങ്ങളിൽ മെക്കാനിക്, മെക്കാനിക് ട്രെയിനി, അക്കൗണ്ടന്റ്, അക്കൗണ്ട്സ് അസിസ്റ്റന്റ്, ഡെലിവറി കോഓർഡിനേറ്റർ, സ്പെയർ പാർട്സ് എക്സിക്യൂട്ടീവ്, സർവീസ് അഡ്വൈസർ, സെയിൽസ് എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, ഫിനാൻഷ്യൽ അഡ്വൈസർ എന്നീ തസ്തികകളിലാണ് നിയമനം. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബികോം + ടാലി, ഐ.ടി.ഐ (മെക്കാനിക്കൽ / ഓട്ടോമൊബൈൽ), ഡിപ്ലോമ (മെക്കാനിക്കൽ / ഓട്ടോമൊബൈൽ) യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ നവംബർ 25-ന് രാവിലെ 9.30-ന് യൂണിവേഴ്സിറ്റിയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ രണ്ട് സെറ്റ് ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും സഹിതം എത്തേണ്ടതാണ്. വിവരങ്ങൾക്ക്: 0497 2703130, ഇമെയിൽ: ugbkanr.emp.lbr@kerala.gov.in.
