SCDD Kerala Promoter Job Apply Now

​കേരള സർക്കാർ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വിവിധ ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ ഓഫീസുകളിൽ പ്രൊമോട്ടർമാരുടെ 1,216 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗക്കാർക്കാണ് ഈ അവസരം. നവംബർ 12 വരെ അപേക്ഷിക്കാം. ഒഴിവുകൾ താഴെ നൽകുന്നു:

  • ​തിരുവനന്തപുരം: 90 ഒഴിവുകൾ
  • ​കൊല്ലം: 84 ഒഴിവുകൾ
  • ​പത്തനംതിട്ട: 64 ഒഴിവുകൾ
  • ​ആലപ്പുഴ: 88 ഒഴിവുകൾ
  • ​കോട്ടയം: 87 ഒഴിവുകൾ
  • ​ഇടുക്കി: 56 ഒഴിവുകൾ
  • ​എറണാകുളം: 124 ഒഴിവുകൾ
  • ​തൃശൂർ: 112 ഒഴിവുകൾ
  • ​പാലക്കാട്: 107 ഒഴിവുകൾ
  • ​മലപ്പുറം: 126 ഒഴിവുകൾ
  • ​കോഴിക്കോട്: 96 ഒഴിവുകൾ
  • ​വയനാട്: 32 ഒഴിവുകൾ
  • ​കണ്ണൂർ: 103 ഒഴിവുകൾ
  • ​കാസർകോട്: 47 ഒഴിവുകൾ
  • ​ആകെ ഒഴിവുകൾ: 1216

​പ്രധാന വിവരങ്ങൾ

  • ​തസ്തിക: പ്രൊമോട്ടർ (1216 ഒഴിവുകൾ)
  • ​വകുപ്പ്: പട്ടികജാതി വികസന വകുപ്പ്
  • ​ഓണറേറിയം: 11,000 രൂപ
  • ​നിയമന കാലാവധി: ഒരു വർഷ പരിശീലനമാണ്. സേവന മികവിന്റെ അടിസ്ഥാനത്തിൽ ഒരു വർഷം കൂടി കിട്ടും.
  • ​അവസാന തീയതി: നവംബർ 12

​യോഗ്യതാ വിവരങ്ങൾ

  • ​വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടൂ / തത്തുല്യം.
  • ​പ്രായം: 18 – 45 വയസ്സ്.
  • ​മറ്റ് നിബന്ധനകൾ: പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പിരിച്ചുവിടുകയും ചെയ്തവർ അപേക്ഷിക്കേണ്ടതില്ല. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹത. ഏതെങ്കിലും തദ്ദേശ സ്ഥാപന പരിധിയിൽ അപേക്ഷകരില്ലെങ്കിൽ മാത്രം സമീപപ്രദേശത്തെ തദ്ദേശ സ്ഥാപന പരിധിയിലുള്ളവരെ പരിഗണിക്കും.

​അപേക്ഷാ രീതി

  • ​നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഉൾപ്പെടെ ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം.
  • ​അപേക്ഷാ ഫോമിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും.
  • ഇമെയിൽ വിലാസം: developmentscdd@gmail.com ​ഫോൺ നമ്പറുകൾ: 0471-2737233, 2737232

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel