ഇന്ത്യയിലെ വിവിധ റീജിയണൽ റൂറൽ ബാങ്കുകളിലെ (RRBs) ഗ്രൂപ്പ് ‘എ’ ഓഫീസർ (സ്കെയിൽ I, II, III), ഗ്രൂപ്പ് ‘ബി’ ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്) തസ്തികകളിലേക്കുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) നടത്തുന്ന ‘CRP RRBs XV’ ഏകീകൃത റിക്രൂട്ട്‌മെന്റ് വന്നു
കേരള ഗ്രാമീൺ ബാങ്കിലെ പ്രധാന ഒഴിവുകൾ താഴെ നൽകുന്നു:
- ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്): 350
- ഓഫീസർ സ്കെയിൽ-I (അസിസ്റ്റന്റ് മാനേജർ): 55
- ഓഫീസർ സ്കെയിൽ-II (ജനറൽ ബാങ്കിംഗ് ഓഫീസർ): 12
- ഓഫീസർ സ്കെയിൽ-II (ലോ ഓഫീസർ): 3
- ഓഫീസർ സ്കെയിൽ-II (ട്രഷറി മാനേജർ): 2
- ഓഫീസർ സ്കെയിൽ-II (ചാർട്ടേഡ് അക്കൗണ്ടന്റ്): 2
- ഓഫീസർ സ്കെയിൽ-III (സീനിയർ മാനേജർ): 11
പ്രധാന തസ്തികകൾ
- Group ‘A’ Officers: Scale-I (Assistant Manager), Scale-II (Manager), Scale-III (Senior Manager)
- Group ‘B’: Office Assistants (Multipurpose)
പ്രധാന തീയതികൾ
- ഓൺലൈൻ അപേക്ഷയും ഫീസടയ്ക്കലും: 01.09.2026 മുതൽ 21.09.2026 വരെ
- ആപ്ലിക്കേഷൻ എഡിറ്റ് വിൻഡോ: രജിസ്ട്രേഷൻ അവസാനിച്ചതിനു ശേഷം 2 ദിവസത്തേക്ക്
- പ്രിലിമിനറി പരീക്ഷ (Officers Scale-I & Office Assistant): 2026 നവംബർ / ഡിസംബർ
- മെയിൻ / സിംഗിൾ പരീക്ഷ: 2026 ഡിസംബർ / 2027 ഫെബ്രുവരി
- ഇന്റർവ്യൂ (Officer Scale-I, II & III): 2027 ജനുവരി / ഫെബ്രുവരി
- താൽക്കാലിക അലോട്ട്മെന്റ്: 2027 ഫെബ്രുവരി / മാർച്ച്
പ്രായപരിധി (01.09.2026 അടിസ്ഥാനമാക്കി)
- Office Assistant (Multipurpose): 18 – 28 വയസ്സ് (ജനനം: 02.09.1998 നും 01.09.2008 നും ഇടയിൽ)
- Officer Scale-I: 18 – 30 വയസ്സ് (ജനനം: 02.09.1996 നും 01.09.2008 നും ഇടയിൽ)
- Officer Scale-II: 21 – 32 വയസ്സ് (ജനനം: 02.09.1994 നും 01.09.2005 നും ഇടയിൽ)
- Officer Scale-III: 21 – 40 വയസ്സ് (ജനനം: 02.09.1986 നും 01.09.2005 നും ഇടയിൽ)
- (SC/ST വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് 3 വർഷവും, ഭിന്നശേഷിക്കാർക്ക് (PwBD) 10 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്).
വിദ്യാഭ്യാസ യോഗ്യത (21.09.2026-ന് മുൻപായി പാസായിരിക്കണം)
- Office Assistant (Multipurpose) & Officer Scale-I: ഏതെങ്കിലും വിഷയത്തിൽ ബിരുദം. പ്രാദേശിക ഭാഷാ പരിജ്ഞാനം നിർബന്ധം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
- Officer Scale-II (General Banking Officer): കുറഞ്ഞത് 50% മാർക്കോടെ ബിരുദവും ബാങ്ക്/ധനകാര്യ സ്ഥാപനങ്ങളിൽ 2 വർഷത്തെ പ്രവൃത്തിപരിചയവും.
- Officer Scale-II (Specialist Cadre): അതത് തസ്തികയ്ക്ക് അനുയോജ്യമായ ബിരുദം (IT, CA, Law, Treasury, Marketing, Agriculture) ഒപ്പം 1 മുതൽ 2 വർഷം വരെയുള്ള പ്രവൃത്തിപരിചയം.
- Officer Scale-III: കുറഞ്ഞത് 50% മാർക്കോടെ ബിരുദവും ബാങ്ക്/ധനകാര്യ സ്ഥാപനങ്ങളിൽ ഓഫിസറായി 5 വർഷത്തെ പ്രവൃത്തിപരിചയവും.
അപേക്ഷാ ഫീസ്
- SC / ST / PwBD / ESM വിഭാഗക്കാർ: ₹175/- (ജി.എസ്.ടി ഉൾപ്പെടെ)
- മറ്റെല്ലാ വിഭാഗക്കാർക്കും: ₹850/- (ജി.എസ്.ടി ഉൾപ്പെടെ)
- (ഓൺലൈനായി മാത്രമേ ഫീസ് അടയ്ക്കാൻ സാധിക്കൂ).
തിരഞ്ഞെടുപ്പ് രീതി
- Office Assistant: പ്രിലിമിനറി, മെയിൻ പരീക്ഷകൾ. മെയിൻ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും താല്കാലിക നിയമനം (ഇന്റർവ്യൂ ഇല്ല).
- Officer Scale-I: പ്രിലിമിനറി, മെയിൻ പരീക്ഷകൾ, തുടർന്ന് ഇന്റർവ്യൂ.
- Officer Scale-II & III: ഒറ്റഘട്ട ഓൺലൈൻ പരീക്ഷയും തുടർന്ന് ഇന്റർവ്യൂവും.
- (തെറ്റായ ഉത്തരങ്ങൾക്ക് 0.25 (1/4) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും).
അപേക്ഷിക്കേണ്ട വിധം
- ഔദ്യോഗിക വെബ്സൈറ്റായ www.ibps.in വഴി ഓൺലൈനായി അപേക്ഷിക്കാം.
- കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ലഭ്യമാണ്.
ഐ.ബി.പി.എസ് ആർ.ആർ.ബി (IBPS RRBs XV) വിജ്ഞാപനപ്രകാരം ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്കുകൾ താഴെ നൽകുന്നു:
- ഓഫീസ് അസിസ്റ്റന്റ് (Office Assistants – Multipurpose): Click here to apply for the post of Office Assistants (Multipurpose)
- ഓഫീസർ സ്കെയിൽ I, II, III (Officers Scale I/II/III): Click here to apply for the post of Officer Scale I/II/III
നേരിട്ട് ഔദ്യോഗിക പോർട്ടലിൽ പ്രവേശിക്കാൻ: www.ibps.in
