കേരളത്തിലെ വിവിധ ജില്ലകളിലെ സ്കൂളുകളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിലവിലുള്ള അധ്യാപക ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് വാക്ക്-ഇൻ ഇന്റർവ്യൂ വഴി താൽക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു;
- എച്ച്എസ്എസ്ടി മലയാളം
- എച്ച്എസ്എസ്ടി ഹിന്ദി
- എച്ച്എസ്എസ്ടി മാത്തമാറ്റിക്സ്
- ഇക്കണോമിക്സ് അധ്യാപകൻ
- ജൂനിയർ കെമിസ്ട്രി അധ്യാപകൻ
- കെമിസ്ട്രി (സീനിയർ) അധ്യാപകൻ
- ഇംഗ്ലീഷ് (സീനിയർ) അധ്യാപകൻ
- മലയാളം സീനിയർ അധ്യാപകൻ
- ഇക്കണോമിക്സ് സീനിയർ അധ്യാപകൻ
പത്തനംതിട്ട
- ചെന്നീർക്കര എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി മലയാളം, ഹിന്ദി, മാത്തമാറ്റിക്സ് വിഭാഗങ്ങളിൽ അധ്യാപക ഒഴിവുകളുണ്ട്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ഇന്റർവ്യൂ സെപ്റ്റംബർ 8-ന് രാവിലെ 10:30-ന് നടക്കും. ഫോൺ: 94472 30860.
തൃശൂർ
- മേലഡൂർ ഗവ. സമിതി ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 7-ന് രാവിലെ 11:00-ന് നടക്കും.
മലപ്പുറം
- വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ ജൂനിയർ കെമിസ്ട്രി അധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 9-ന് രാവിലെ 10:30-ന് നടക്കും. ഫോൺ: 94479 28028.
വയനാട്
- പാക്കം GHSS: പാക്കം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി (സീനിയർ), ഇംഗ്ലീഷ് (സീനിയർ) അധ്യാപക ഒഴിവുകളിലേക്ക് അഭിമുഖം സെപ്റ്റംബർ 7-ന് രാവിലെ 10:00-ന് സ്കൂളിൽ വെച്ച് നടക്കും
- ബത്തേരി സർവജന HSS: സുൽത്താൻ ബത്തേരി സർവജന ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ മലയാളം, ഇക്കണോമിക്സ് സീനിയർ അധ്യാപക ഒഴിവുകളുണ്ട്. അഭിമുഖം സെപ്റ്റംബർ 3-ന് രാവിലെ 9:30-ന് നടക്കും. ഫോൺ: 94478 87798.
