നേരിട്ട് നടക്കുന്ന ഇന്റർവ്യൂ വഴി കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു
വാക്ക്-ഇൻ ഇന്റർവ്യൂ
- തസ്തിക: ഓഫീസ് അറ്റൻഡന്റ് (താൽക്കാലികം / ദിവസവേതനാടിസ്ഥാനത്തിൽ)
- ഒഴിവുകളുടെ എണ്ണം: 3
- വേതനം: പ്രതിദിനം ₹750/-
- കാലാവധി: ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ പരമാവധി 59 ദിവസം
യോഗ്യതകൾ
- ഏഴാം ക്ലാസ് പാസായിരിക്കണം.
- ബിരുദധാരി ആയിരിക്കരുത്.
- ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.
പ്രായപരിധി
- 18 – 40 വയസ്സ് (02.01.1986 നും 01.01.2008 നും ഇടയിൽ ജനിച്ചവർ).
- SC/ST, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും (റവന്യൂ അധികാരികളിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം).
അഭിമുഖ വിവരങ്ങൾ
- തീയതി & സമയം: 2026 ഓഗസ്റ്റ് 17 (തിങ്കളാഴ്ച), രാവിലെ 10:30 ന്
- സ്ഥലം: കാർഷിക കോളേജ്, വെള്ളായണി, തിരുവനന്തപുരം
- ഹാജരാക്കേണ്ടവ: യോഗ്യത, ജനനത്തീയതി, പ്രവൃത്തിപരിചയം, ജാതി (ബാധകമെങ്കിൽ) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും.
Official Notification : Click Here
