August Govt Job Vacancy Apply Now

കേരള സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിലായി ഇപ്പോൾ വന്നിട്ടുള്ള താൽക്കാലിക സർക്കാർ ജോലി ഒഴിവുകൾ

പത്തനംതിട്ടയിൽ 28 കണ്ടിൻജന്റ് ജീവനക്കാർ

​പത്തനംതിട്ട ജില്ലയിലെ നഗരപ്രദേശങ്ങളിൽ പ്രാണിജന്യ രോഗനിയന്ത്രണ പ്രവർത്തനങ്ങൾക്കായി കണ്ടിൻജന്റ് ജീവനക്കാരെ നിയമിക്കുന്നു. ആകെ 28 ഒഴിവുകളാണുള്ളത്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം ഓഗസ്റ്റ് 10-ന് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടക്കും.

  • യോഗ്യത: എട്ടാം ക്ലാസ്, നല്ല കായികക്ഷമത ഉണ്ടായിരിക്കണം.
  • പ്രായപരിധി: 18 – 45 വയസ്സ്.

​അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി നേരിട്ട് ഹാജരാകുക. രാവിലെ 10 മണിക്ക് രജിസ്ട്രേഷനും തുടർന്ന് അഭിമുഖവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0468-2222642.

ശുചിത്വ മിഷനിൽ 22 ഒഴിവ്

​തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലെ ശുചിത്വ മിഷൻ പദ്ധതിയിൽ വിവിധ ജില്ലകളിലായി യങ് പ്രഫഷണലിന്റെ 22 ഒഴിവുകളിലേക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് (CMD) മുഖേന കരാർ നിയമനം നടത്തുന്നു. ഓഗസ്റ്റ് 9 വരെ ഓൺലൈനായി അപേക്ഷിക്കാം.

  • ഒഴിവുകൾ ജില്ല തിരിച്ച്: തിരുവനന്തപുരം (3), പത്തനംതിട്ട (1), ആലപ്പുഴ (2), എറണാകുളം (1), തൃശൂർ (3), പാലക്കാട് (2), മലപ്പുറം (3), കോഴിക്കോട് (4), കണ്ണൂർ (3).
  • യോഗ്യത: ബി.ടെക് / എം.ബി.എ / എം.എസ്.ഡബ്ല്യു / എം.എസ്.സി എൻവിറോൺമെന്റൽ സയൻസ് (2023 ജനുവരി 1-ന് ശേഷം യോഗ്യത നേടിയവരായിരിക്കണം).
  • പ്രായപരിധി: 32 വയസ്സ്.
  • ശമ്പളം: ₹20,000.
  • വെബ്സൈറ്റ്: www.cmd.kerala.gov.in

CWRDM: പ്രോജക്ട് ഫെലോ

​കോഴിക്കോട് കുന്നമംഗലത്തുള്ള സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റിൽ (CWRDM) പ്രോജക്ട് ഫെലോയുടെ 2 ഒഴിവുകളിലേക്ക് 6 മാസത്തെ കരാർ നിയമനം നടത്തുന്നു. അഭിമുഖം ഓഗസ്റ്റ് 10-ന് രാവിലെ 10.30-ന് നടക്കും.

  • യോഗ്യത: ബി.ടെക് സിവിൽ എൻജിനീയറിങ്, 2 വർഷത്തെ ഫീൽഡ് പരിചയം. അല്ലെങ്കിൽ എം.എസ്.സി ബോട്ടണി / അഗ്രികൾച്ചർ (പ്ലാന്റ് ഫിസിയോളജി / അഗ്രോണമി സ്പെഷലൈസേഷനോടെ), ഫീൽഡ് ക്രോപ്സിൽ ജോലി പരിചയം.
  • പ്രായപരിധി: 36 വയസ്സ്.
  • ശമ്പളം: ₹32,560.

​അസ്സൽ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളുമായി അഭിമുഖത്തിന് ഹാജരാകുക. ഫോൺ: 0495-2351848, വെബ്സൈറ്റ്: www.cwrdm.kerala.gov.in

നിർമിതി കേന്ദ്രയിൽ എൻജിനീയർ

​കാസർകോട് ജില്ലാ നിർമിതി കേന്ദ്രയിൽ ജൂനിയർ എൻജിനീയർ (സിവിൽ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം.

  • യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ പോളിടെക്നിക് ഡിപ്ലോമ.

​ഫോട്ടോ പതിച്ച ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അപേക്ഷ നേരിട്ടോ തപാലിലോ സമർപ്പിക്കാം.

  • വിലാസം: ജനറൽ മാനേജർ, ജില്ലാ നിർമിതി കേന്ദ്രം, ആനന്ദാശ്രമം പി.ഒ., കാസർകോട് – 671 531.
  • ഫോൺ: 91880 43550
  • വെബ്സൈറ്റ്: www.nirmithikendrakasaragod.in

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel