കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ 2027-ലെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.
📅 പ്രധാന തീയതികൾ:
- അപേക്ഷ ആരംഭിക്കുന്നത്: 22.06.2026
- അവസാന തീയതി: 20.07.2026 (രാത്രി 11:59 വരെ)
- ഡിജിറ്റൽ നറുക്കെടുപ്പ് (Qurrah): 2026 ജൂലൈ അവസാന വാരം
- മുൻകൂർ തുക അടയ്‌ക്കേണ്ട അവസാന തീയതി: 10.08.2026 (തുക: ₹1,52,300/-)
പ്രധാന വിവരങ്ങൾ
- അപേക്ഷ രീതി: അർഹരായ തീർത്ഥാടകർക്ക് ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (https://www.hajcommittee.gov.in) വഴിയോ, HAJ SUVIDHA എന്ന മൊബൈൽ ആപ്പ് വഴിയോ ഓൺലൈനായി അപേക്ഷിക്കാം.
- അപേക്ഷാ തീയതി: 22.06.2026 മുതൽ 20.07.2026 വരെ (രാത്രി 11:59 PM വരെ) അപേക്ഷിക്കാവുന്നതാണ്.
- തിരഞ്ഞെടുപ്പ് പ്രക്രിയ: ജൂലൈ അവസാന വാരത്തിൽ നടക്കുന്ന ഖുറ (Qurrah – ഡിജിറ്റൽ റാൻഡം സെലക്ഷൻ) വഴിയായിരിക്കും തീർത്ഥാടകരെ തിരഞ്ഞെടുക്കുന്നത്.
- മുൻകൂർ തുക: താല്കാലികമായി തിരഞ്ഞെടുക്കപ്പെടുന്ന തീർത്ഥാടകർ 1,52,300/- രൂപ മുൻകൂർ തുകയായി 10.08.2026-ന് മുമ്പായോ അന്ന് തന്നെയോ അടയ്‌ക്കേണ്ടതാണ്. ഈ സമയപരിധിയിൽ യാതൊരു ഇളവോ നീട്ടിനൽകലോ ഉണ്ടായിരിക്കുന്നതല്ല.
വേണ്ടിവരുന്ന പ്രധാന രേഖകൾ (Scanned Copies):
- ഇന്ത്യൻ പാസ്‌പോർട്ട്: കുറഞ്ഞത് 31.12.2027 വരെയെങ്കിലും കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്‌പോർട്ട്.
- ഫോട്ടോ: വെള്ള പശ്ചാത്തലമുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോ.
- ബാങ്ക് വിവരങ്ങൾ: ബാങ്ക് പാസ്‌ബുക്ക് അല്ലെങ്കിൽ കാൻസൽ ചെയ്ത ചെക്ക് ലീഫ്.
- വിലാസം തെളിയിക്കുന്ന രേഖ (Address Proof).
⚠️ ശ്രദ്ധിക്കുക:
- ഡോക്യുമെന്റുകൾ ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യാൻ പാടില്ല, വ്യക്തമായി സ്‌കാൻ ചെയ്തവയായിരിക്കണം.
- സീറ്റ് ലഭിച്ച ശേഷം റദ്ദാക്കിയാൽ വലിയ തുക പിഴയായി ഈടാക്കുന്നതാണ്