തിരുവനന്തപുരം ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ (CDC) സ്ഥിരനിയമനത്തിനായി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) വഴി പ്രീ-സ്കൂൾ ടീച്ചർ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ് തുടങ്ങിയ പോസ്റ്റിൽ അപേക്ഷ ക്ഷണിച്ചു
തസ്തികകൾ, ശമ്പളം, യോഗ്യത
1. പ്രീ-സ്കൂൾ ടീച്ചർ
- യോഗ്യത: എസ്എസ്എൽസി (SSLC) പാസായിരിക്കണം, കൂടാതെ പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് (PPTTC) സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
- പ്രവൃത്തിപരിചയം: പ്രീ-സ്കൂൾ ക്ലിനിക്കിൽ 5 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
- ശമ്പളം: പ്രതിമാസം 31,100 രൂപ മുതൽ 66,800 രൂപ വരെ.
2. ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്
- യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും, അതോടൊപ്പം ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയോ (PGDCCD) അല്ലെങ്കിൽ ഡിപ്ലോമയോ (DCCD) ഉണ്ടായിരിക്കണം.
- പ്രവൃത്തിപരിചയം: ന്യൂ-ബോൺ ഫോളോ അപ്പ് ക്ലിനിക്കുകളിൽ 5 വർഷത്തെ പ്രവൃത്തിപരിചയം വേണം.
- ശമ്പളം: പ്രതിമാസം 43,400 രൂപ മുതൽ 91,200 രൂപ വരെ.
മറ്റ് പൊതുവിവരങ്ങൾ
- പ്രായപരിധി: അപേക്ഷകർക്ക് 40 വയസ്സ് കവിയാൻ പാടില്ല. 01.01.2026 അടിസ്ഥാനമാക്കിയാണ് പ്രായവും പ്രവൃത്തിപരിചയവും കണക്കാക്കുന്നത്.
- അപേക്ഷിക്കേണ്ട തീയതി: ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഫെബ്രുവരി 04, വൈകുന്നേരം 5 മണി വരെയാണ്.
- അപേക്ഷിക്കേണ്ട വിധം: താൽപ്പര്യമുള്ളവർ www.cmd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
Apply Now : Click Here
Official Notification : Click Here