കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ (CoPA) ക്ലാസ്-1 തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു
പ്രധാന തീയതികൾ:
- ഓൺലൈൻ രജിസ്ട്രേഷൻ ആരംഭം: 31.07.2026 (രാവിലെ 10.00 മുതൽ)
- അപേക്ഷിക്കാനുള്ള അവസാന തീയതി: 31.08.2026 (വൈകുന്നേരം 05.00 വരെ)
മറൈൻ എഞ്ചിനീയർ (Marine Engineer)
- ഒഴിവുകൾ: 5 (ST-1, SC-2, UR-2)
- ശമ്പളം: ₹70,000 – 2,000,000
- പ്രായപരിധി: പരമാവധി 40 വയസ്സ്
- യോഗ്യത: MOT 1st Class Motor Certificate / Marine Engineer Officer Class I Certificate, ഒപ്പം Chief Engineer/2nd Engineer ആയി 1 വർഷത്തെ പരിചയം.
ഡെപ്യൂട്ടി ഡയറക്ടർ – റിസർച്ച് (Dy. Director – Research)
- ഒഴിവ്: 1 (UR)
- ശമ്പളം: ₹50,000 – 1,60,000
- പ്രായപരിധി: പരമാവധി 35 വയസ്സ്
- യോഗ്യത: ഇക്കണോമിക്സ് / സ്റ്റാറ്റിസ്റ്റിക്സ് / മാത്തമാറ്റിക്സ് എന്നിവയിൽ ബിരുദവും, പ്ലാനിങ് അല്ലെങ്കിൽ ഡാറ്റ ശേഖരണ മേഖലയിൽ 5 വർഷത്തെ പ്രവൃത്തിപരിചയവും.
തിരഞ്ഞെടുപ്പ് രീതി:
ഡെപ്യൂട്ടി ഡയറക്ടർ (റിസർച്ച്): രേഖാമൂലമുള്ള പരീക്ഷ (70 മാർക്ക്) + പ്രസന്റേഷൻ (15 മാർക്ക്) + പേഴ്സണൽ ഇന്റർവ്യൂ (15 മാർക്ക്).
മറൈൻ എഞ്ചിനീയർ: യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്ത് ഇന്റർവ്യൂ (15 മാർക്ക്) വഴി.
അപേക്ഷാ ഫീസ്:
₹400. (SC/ST ഉദ്യോഗാർത്ഥികൾക്ക് ഫീസ് ഇളവുണ്ട്). SB Collect വഴിയാണ് ഫീസ് അടയ്ക്കേണ്ടത്.
അപേക്ഷിക്കേണ്ട വിധം: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ CoPA-യുടെ ഔദ്യോഗിക ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
- ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്ക്: Online Application Portal
- ഔദ്യോഗിക വെബ്സൈറ്റ്: Cochin Port Official Website
