Water authority job vacancy Apply Now

കേരള ജല അതോറിറ്റി ജൽജീവൻ മിഷന്റെ ഭാഗമായി ആരംഭിച്ച കോഴിക്കോട്, വയനാട് ജില്ലയിലെ ജലഗുണനിലവാര പരിശോധനാ ലാബുകളിലേക്ക് വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.

 വയനാട്

  • സാംപ്ലിങ്ങ് അസിസ്റ്റന്റ്: യോഗ്യത  എസ്.എസ്.എൽ.സി, ശാരീരിക ക്ഷമത.
  • ക്വാളിറ്റി മാനേജർ: യോഗ്യത ബി.എസ്.സി കെമിസ്ട്രി, ജല പരിശോധനാ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം, എം.എസ്.സി കെമിസ്ട്രി ഉള്ളവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം.
  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ : യോഗ്യത പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനം.
  • പ്രായപരിധി 40 വയസ്സ്.

 താൽപര്യമുള്ളവർ സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനു സമീപമുള്ള ജല അതോറിറ്റി ജില്ലാ ലാബിൽ സെപ്തംബർ 19 ന് രാവിലെ 11 നും ഉച്ചക്ക് 2 നും ഇടയിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയുമായി അഭിമുഖത്തിന് ഹാജരാകണം. ഫോൺ നമ്പർ 8289940566

This image has an empty alt attribute; its file name is WhatsApp-Image-2023-07-19-at-1.24.01-AM-1024x247.jpeg

കോഴിക്കോട്

  • ക്വാളിറ്റി മാനേജർ/ടെക്നിക്കൽ മാനേജർ: (യോഗ്യത: ബി.എസ്.സി. കെമിസ്ട്രി, മൈക്രോബയോളജി, ജല പരിശോധനാ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം, എം.എസ്.സി ഉള്ളവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം)
  • സാംപ്സിങ് അസ്സിസ്റ്റന്റ്: (എസ്.എസ്.എൽ.സി, ശാരീരികക്ഷമത ) തസ്തികകളിൽ പരമാവധി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
  •  പ്രായപരിധി നാൽപ്പത് വയസ്സ്.

 താൽപര്യമുള്ളവർ സെപ്റ്റംബർ 20ന് രാവിലെ പതിനൊന്നിനും ഉച്ചയ്ക്ക് രണ്ടിനുമിടയിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം മലാപ്പറമ്പ് ജലഅതോറിറ്റി ക്വാളിറ്റി കണ്ട്രോൾ ഡിവിഷൻ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഫോൺ നമ്പർ 04952374570

Apply Latest Job : Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *