
ടാറ്റാ സെൻ്ററിൽ 30 അറ്റൻഡൻ്റ്/ ഹെൽപ്പർ കേന്ദ്ര ആണവോർജ വകുപ്പിന് കീഴിലുള്ള ടാറ്റാ മെമ്മോറിയൽ സെന്ററിൽ അറ്റൻഡന്റ്, ട്രേഡ് ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് തസ്തികകളിലും 15 വീതം ഒഴിവാണുള്ളത്.
ന്യൂ ചണ്ഡീഗഢിലെ ഹോമി ബാബ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റ റിലാണ് ഒഴിവ്. ശമ്പളസ്കെയിൽ: ലെവൽ-1.
യോഗ്യത: പത്താംക്ലാസ് / തത്തുല്യവും ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായം: 25 കവിയരുത്.
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂലായ് 20 (വൈകീട്ട് 5.30 വരെ).
വിശദവിവരങ്ങൾ https://tmc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.