ഇന്റർവ്യൂ വഴി സുവോളജിക്കൽ പാർക്കിൽ ഏഴാം ക്ലാസ് യോഗ്യത ഉള്ളവരെ തിരഞ്ഞെടുക്കുന്നു
തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ ആനിമൽ കീപ്പർ ട്രെയിനിങ് മാരുടെ കരാർ നിയമനം നടത്തുന്നു. അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിശദവിവരങ്ങൾ ചുവടെ ചേർത്തിരിക്കുന്നു പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷ നൽകുക
വിദ്യാഭ്യാസ യോഗ്യത :
ഏഴാം ക്ലാസ് പാസ്സായിരിക്കണം . ഡിഗ്രി ഉണ്ടാകാൻ പാടില്ല ..
ശാരീരിക യോഗ്യതകൾ :
പുരുഷന്മാർക്ക് കുറഞ്ഞത് 163 സെന്റിമീറ്റർ ഉയരവും 81 സെന്റിമീറ്റർ നെഞ്ചളവും പൂർണമായി ശ്വാസമെടുക്കുമ്പോൾ 5 സെന്റിമീറ്റർ വികസനവും ഉണ്ടാകണം . സ്ത്രീകൾക്ക് കുറഞ്ഞത് 150 സെന്റിമീറ്റർ ഉയരം ഉണ്ടാകണം . ആദിവാസിവിഭാഗത്തിൽ പെട്ടവർക്ക് ഉയരത്തിൽ 5 സെന്റിമീറ്ററും നെഞ്ചളവിൽ 25 സെന്റിമീറ്ററും ഇളവ് ഉണ്ടായിരിക്കും . എന്നാൽ നെഞ്ചളവ് വികസനം 5 സെന്റിമീറ്റർ തന്നെ ഉണ്ടായിരിക്കണം . കൂടാതെ പൂർണ്ണ ആരോഗ്യവാൻ ആയിരിക്കണം
പ്രായം :
അപേക്ഷകർ 2022 ജനുവരി 1 നു 28 വയസ്സ് കഴിയാത്തവരായിരിക്കണം . പട്ടിക ജാതി , പട്ടിക വർഗം , മറ്റു പിന്നോക്ക വിഭാഗങ്ങൾ എന്നിവർക്ക് പ്രായത്തിൽ അംഗീകൃത ഇളവ് ലഭിക്കും . IV . ഒഴിവുകൾ : 15 ഇതിൽ കുറഞ്ഞത് 5 എണ്ണം പട്ടിക വർഗ വിഭാഗങ്ങൾക്കു മാത്രമായിരിക്കും . പട്ടിക വർഗ വിഭാഗക്കാരിൽ വെറ്റിനറി യൂണിവേഴ്സിറ്റി വന്യജീവി പരിപാലനത്തിൽ നടത്തിയ സർട്ടിഫിക്കറ്റ് കോഴ്സ് വിജയിച്ചവർക്കു മുൻഗണന ഉണ്ടായിരിക്കും
വേതനവും നിയമന കാലാവധിയും ;
കരാർ അടിസ്ഥാനത്തിൽ 2 വർഷത്തേക്കാണ് നിയമനം . ആദ്യവർഷം പ്രതി മാസം 9000 / – രൂപയും രണ്ടാം വര്ഷം പ്രതിമാസം 9250 / – രൂപയും ലഭിക്കും .
തെരഞ്ഞെടുപ്പ് രീതി
അപേക്ഷരിൽ പ്രാഥമികമായി എല്ലാ യോഗ്യതകളും ഉള്ളവരുടെ ചുരുക്കപട്ടിക തയാറാക്കും . ഇവരിൽ നിന്നും ശാരീരിക യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കി പ്രസിദ്ധപ്പെടുത്തുവും . ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്തും .
ജോലിയുടെ സ്വഭാവവും , ഉത്തരവാദിത്വങ്ങളും .
പാർക്കിലെ വിവിധയിനം ജീവികളുടെ ആവാസവ്യവസ്ഥ . ഭക്ഷണരീതി രോഗങ്ങൾ , പ്രജനന രീതി , മറ്റു സ്വഭാവങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ശാസ്ത്രീയമായ അറിവും പ്രായോഗിക ജ്ഞാനവും നേടുകയാണ് പ്രധാന ലക് ഷ്യം . ഇതിന്റെ ഭാഗമായി വിവിധ മൃഗശാലകളിൽ പരിശീലനത്തിൽ പങ്കെടുക്കുക . പാർക് അധികാരികൾ നൽകുന്ന നിർദേശങ്ങൾ പാലിച്ചു ഏൽപ്പിക്കുന്ന ജോലികൾ നിർവഹിക്കുക . പൊതുജന സമ്പർക്ക പരിപാടികളിൽ പങ്കെടുക്കുക എൻക്ലോഷറുകൾ വൃത്തിയായും അരോഗ്യകരമായും സംരക്ഷിക്കുക . രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക . മൃഗങ്ങൾക്കുള്ള വിവിധയിനം ഭക്ഷണങ്ങൾ തയ്യാറാക്കുക എന്നീ വിവധ മേഖലകളിൽ പരിശീലന സമയത്തു അവഗാഹം നേടണം . ഈ വിഷയത്തിൽ വെറ്റിനറി ഓഫീസർ , ക്യൂറേറ്റർ , സൂപ്പർവൈസർ മറ്റു മേലധികാരികൾ എന്നിവരുടെ മേൽനോട്ടത്തിൽ സ്വതന്ത്ര ചുമതലയും വഹിക്കേണ്ടി വരും
അപേക്ഷ സമർപ്പിക്കേണ്ട വിധം :
അപേക്ഷ നൽകുന്നതിനായി താഴെക്കൊടുത്തിരിക്കുന്ന ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത് അപേക്ഷക പൂരിപ്പിച്ചു ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ എന്നിവ സഹിതം കവറിലിട്ടു അഡ്ഡ്രസ്സിൽ അയക്കണം . അപേക്ഷകൾ താഴെപ്പറയുന്ന നേരിട്ടും . thrissurzoologicalpark@gmail.com എന്ന ഇ – മെയ് ലിലും സ്വീകരിക്കുന്നതാണ് സർട്ടിഫിക്കറ്റുകളുടെ അസ്സൽ അഭിമുഖ സമയത്തു ഹാജരാക്കണം
ഡയറക്ടർ തൃശ്ശൂർ സുവോളജിക്കൽ പാർക്ക് പുത്തൂർ പി ഓ കുരിശുമൂലക്കു സമീപം തൃശ്ശൂർ 680014 കേരളം
E – mail : thrissurzoologicalpark@gmail.com
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 10-10-2022 വൈകുന്നേരം 5 മണിവരെ . താമസിച്ചു ലഭിക്കുന്ന അപേക്ഷകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല .