സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗ്, താനൂർ (സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് ടെക്‌നോളജിക്ക് കീഴിൽ). ഡ്രൈവർ ജോലി ഒഴിവിൽ യോഗ്യരായവരെ നിയമിക്കുന്നതിനായി നേരിട്ട് ഇന്റർവ്യൂ നടത്തുന്നു
ഒഴിവ് വിവരങ്ങൾ:
- തസ്തിക: ഡ്രൈവർ (ദിവസവേതന അടിസ്ഥാനത്തിൽ).
- യോഗ്യത: പത്താം ക്ലാസ് ജയം.
- മറ്റ് നിബന്ധനകൾ: ഹെവി വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം. കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
അപേക്ഷിക്കേണ്ട വിധം:
താല്പര്യമുള്ളവർ ഫെബ്രുവരി 9-ന് മുൻപായി താഴെ പറയുന്ന വിലാസത്തിൽ അപേക്ഷകൾ അയക്കേണ്ടതാണ്.
വിലാസം:
പ്രിൻസിപ്പൽ,സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗ്, താനൂർ ജി.എച്ച്.എസ്.എസ് ചെറിയമുണ്ടം ക്യാമ്പസ്, തലക്കടത്തൂർ പി.ഒ, പിൻ – 676 103.
അഭിമുഖം:
- തീയതി: ഫെബ്രുവരി 11.
- കൂടുതൽ വിവരങ്ങൾക്ക്: 0494-2580048 എന്ന നമ്പറിൽ ബന്ധപ്പെടാം.
- വെബ്‌സൈറ്റ്: si-met.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക