ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എഞ്ചിനീയർ (JE), ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് (DMS) തസ്തികകളിലെ ആകെ 3,993 ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
തസ്തികകളും ഒഴിവുകളും
- തസ്തികകൾ: ജൂനിയർ എഞ്ചിനീയർ (Junior Engineer – JE), ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് (Depot Material Superintendent – DMS)
- ആകെ ഒഴിവുകൾ: 3,993
- ശമ്പളം: 7th CPC പേ മാട്രിക്സ് ലെവൽ 6 (തുടക്ക ശമ്പളം: ₹35,400)
പ്രായപരിധിയും വിദ്യാഭ്യാസ യോഗ്യതയും
- പ്രായപരിധി (01.01.2027 പ്രകാരം): 18 – 33 വയസ്സ് (SC/ST ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും, OBC-NCL ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും, PwBD/ExSM വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവുകളും ലഭിക്കും).
- വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട ശാഖകളിൽ (Civil, Mechanical, Electrical, Electronics, IT, CS മുതലായവ) 3 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ബി.ഇ/ബി.ടെക് (B.E/B.Tech) ബിരുദം.
- ശ്രദ്ധിക്കുക: അവസാന വർഷ പരീക്ഷാഫലം കാത്തിരിക്കുന്നവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.
പരീക്ഷാ ഫീസ്
- ജനറൽ / OBC: ₹500 (CBT-1 പരീക്ഷയിൽ പങ്കെടുത്താൽ ബാങ്ക് ചാർജ്ജ് കിഴിച്ച് ₹400 തിരികെ ലഭിക്കും)
- SC / ST / ExSM / PwBD / വനിതകൾ / ട്രാൻസ്ജെൻഡർ / ന്യൂനപക്ഷങ്ങൾ / EBC: ₹250 (CBT-1 പരീക്ഷയിൽ പങ്കെടുത്താൽ ഫീസ് പൂർണ്ണമായി തിരികെ ലഭിക്കും)
തിരഞ്ഞെടുപ്പ് പ്രക്രിയ
- CBT – 1 (സ്ക്രീനിംഗ് ടെസ്റ്റ്): 90 മിനിറ്റ്, 100 മാർക്കിന്റെ 100 ചോദ്യങ്ങൾ (മാത്തമാറ്റിക്സ്, റീസണിംഗ്, ജനറൽ സയൻസ്, ജനറൽ അവയർനസ്).
- CBT – 2: 120 മിനിറ്റ്, 150 മാർക്കിന്റെ 150 ചോദ്യങ്ങൾ (ജനറൽ അവയർനസ്, ഫിസിക്സ് & കെമിസ്ട്രി, കമ്പ്യൂട്ടർ, പരിസ്ഥിതി, ടെക്നിക്കൽ എബിലിറ്റീസ്).
- രേഖാപരിശോധന (DV) വൈദ്യപരിശോധന (Medical Exam)
- (രണ്ട് CBT പരീക്ഷകളിലും നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും — തെറ്റായ ഓരോ ഉത്തരത്തിനും 1/3 മാർക്ക് കുറയ്ക്കും).
പ്രധാന തീയതികൾ
- ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: 14.08.2026
- അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 13.09.2026 (രാത്രി 11:59 വരെ)
- ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: 15.09.2026
- അപേക്ഷ തിരുത്താനുള്ള വിൻഡോ (Modification Window): 16.09.2026 മുതൽ 25.09.2026 വരെ
അപേക്ഷിക്കേണ്ട വിധം
- ഔദ്യോഗിക RRB വെബ്സൈറ്റുകൾ വഴി ഓൺലൈനായി മാത്രം അപേക്ഷിക്കുക.
- ഒരു ഉദ്യോഗാർത്ഥിക്ക് ഒരു RRB റീജിയണിലേക്ക് മാത്രമേ അപേക്ഷിക്കാൻ അനുവാദമുള്ളൂ. ഒന്നിലധികം അപേക്ഷകൾ സമർപ്പിച്ചാൽ അപേക്ഷ റദ്ദാക്കുന്നതാണ്.
- ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള പോർട്ടൽ: 👉 https://www.rrbapply.gov.in
- RRB തിരുവനന്തപുരം ഔദ്യോഗിക വെബ്സൈറ്റ്: 👉 https://www.rrbthiruvananthapuram.gov.in
