RRB ALP 2026 Apply Now

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) വിവിധ സോണുകളിലായി 11,127 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകളിലേക്കാണ് വിജ്ഞാപനം വരുന്നു

പ്രധാന വിവരങ്ങൾ
  • തസ്തിക: അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (ALP) – ലെവൽ 2
  • പ്രായപരിധി: 18 – 30 വയസ്സ്.
  • ശമ്പളം: തുടക്കത്തിൽ 19,900 രൂപ (മറ്റ് അലവൻസുകൾ പുറമെ).
  • നോട്ടിഫിക്കേഷൻ നമ്പർ: 01/2026.
അപേക്ഷാ തീയതികൾ
  • അപേക്ഷ ആരംഭിക്കുന്നത്: 2026 മെയ് 5 മുതൽ.
  • അവസാന തീയതി: 2026 ജൂൺ 14 വരെ.
വിദ്യാഭ്യാസ യോഗ്യത (Educational Qualification)

​അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താഴെ പറയുന്നവയിൽ ഏതെങ്കിലും ഒരു യോഗ്യത ഉണ്ടായിരിക്കണം:

  • ഐ.ടി.ഐ (ITI): അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഐ.ടി.ഐ (NCVT/SCVT). ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മില്ല്‌റൈറ്റ്/മെയിന്റനൻസ് മെക്കാനിക്, മെക്കാനിക് (റേഡിയോ & ടിവി), ഇലക്ട്രോണിക് മെക്കാനിക്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), വയർമാൻ, ട്രാക്ടർ മെക്കാനിക്, ആർമേച്ചർ ആൻഡ് കോയിൽ വൈൻഡർ, മെക്കാനിക് (ഡീസൽ), ഹീറ്റ് എൻജിൻ തുടങ്ങിയ ട്രേഡുകൾ പരിഗണിക്കും.
  • ഡിപ്ലോമ (Diploma): മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ എൻജിനീയറിംഗിൽ ഏതെങ്കിലും ഒന്നിലുള്ള മൂന്ന് വർഷത്തെ ഡിപ്ലോമ.
  • ബിരുദം (Degree): മുകളിൽ പറഞ്ഞിരിക്കുന്ന എൻജിനീയറിംഗ് ശാഖകളിൽ ബിരുദമുള്ളവർക്കും (B.E/B.Tech) അപേക്ഷിക്കാം.
  • പൊതുവിഭാഗം (General/UR): 18 മുതൽ 30 വയസ്സ് വരെ.
  • ഒ.ബി.സി (OBC – Non-Creamy Layer): 3 വർഷത്തെ ഇളവ് ലഭിക്കും (18 – 33 വയസ്സ് വരെ).
  • എസ്.സി/എസ്.ടി (SC/ST): 5 വർഷത്തെ ഇളവ് ലഭിക്കും (18 – 35 വയസ്സ് വരെ).

മറ്റ് പ്രത്യേകതകൾ

  • ​തിരുവനന്തപുരം ഉൾപ്പെടെയുള്ള വിവിധ RRB-കളിലായിരിക്കും നിയമനം നടക്കുക.
  • ​എംപ്ലോയ്‌മെന്റ് ന്യൂസിന്റെ മാർച്ച് 21-27 ലക്കത്തിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് വന്നത്.
  • ​വിശദമായ വിജ്ഞാപനം വരുന്ന മുറയ്ക്ക് റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ www.rrbapply.gov.in വഴി അപേക്ഷിക്കാവുന്നതാണ്.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *