സംസ്ഥാനത്ത് 2024-25 അധ്യയനവർഷത്തേക്കുള്ള പ്ലസ് വൺ പ്രവേശനത്തിനായി മെയ് 16 മുതൽ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകർക്ക് സ്വന്തമായോ. മറ്റ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയോ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്.
ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി : മെയ് 25
അഡ്മിഷൻ ഷെഡ്യൂൾ
▪️ട്രയൽ അലോട്മെന്റ്: മേയ് 29
▪️ആദ്യ അലോട്മെന്റ്: ജൂൺ അഞ്ച്
▪️രണ്ടാം അലോട്മെന്റ്: ജൂൺ 12
▪️മൂന്നാം അലോട്മെന്റ്: ജൂൺ 19
മൂന്നു മുഖ്യഘട്ട അലോട്ട്മെന്റുകൾക്കുശേഷം ജൂൺ 24ന് ക്ലാസുകൾ തുടങ്ങും. കഴിഞ്ഞ വർഷം ക്ലാസ് ആരംഭിച്ചത് ജൂലൈ 5നായിരുന്നു. സപ്ലിമെന്ററി അലോട്ട്മെന്റുകളും പൂർത്തിയാക്കി മെയ് 31 ന് പ്രവേശനനടപടികൾ അവസാനിപ്പിക്കും.
👉🏽 https://hscap.kerala.gov.in/ എന്ന വെബ് സൈറ്റ് വഴിയായിരിക്കും പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനാകുക.
◼️പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 24ന് സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും.
പ്ലസ് വൺ പ്രവേശനത്തിന് ലഭ്യമായ സീറ്റുകൾ
✅സംസ്ഥാന തലം: ഹയർസെക്കൻഡറി- 4,33,231, വൊക്കേഷണൽ ഹയർസെക്കൻഡറി- 33,030, ആകെ സീറ്റുകൾ- 4,66,261
✅ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി മേഖലയിലെ സീറ്റുകൾക്ക് പുറമേ ഉപരിപഠനത്തിന് ലഭ്യമായ സീറ്റുകൾ
✅ഐടിഐ – 61,429, പോളിടെക്‌നിക്ക്- 9,990
✅എല്ലാ മേലകളിലുമായി ഉപരിപഠനത്തിന് ലഭ്യമായ ആകെ സീറ്റുകൾ- 5,37,680