October Government Job vacancy apply now

കേരളത്തിലെ വിവിധ ജില്ലകളിലായി ഇപ്പോൾ വന്നിട്ടുള്ള സർക്കാർ ഓഫീസുകളിലെ പ്രധാന ജോലി ഒഴിവുകൾ താല്പര്യമുള്ളവർ നിശ്ചിത തീയതികൾക്കുള്ളിൽ ഓൺലൈനായോ നേരിട്ടോ ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ഒഴിവുകൾ

  • ഗവ. പ്ലീഡർ
  • ​ഇലക്ട്രീഷ്യൻ
  • ​ലൈഫ് ഗാർഡ്
  • ​ഡ്രൈവർ കം അറ്റൻഡർ
  • ​വനിതാ ജിം ഇൻസ്ട്രക്ടർ
  • ​ഓവർസിയർ
  • ​സെക്യൂരിറ്റി ഗാർഡ്
  • ​ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
ഗവ. പ്ലീഡർ (വയനാട്)

​വയനാട് ജില്ലയിലെ മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രെബ്യൂണലുകളിൽ ഗവ. പ്ലീഡർ തസ്തികയിലേക്ക് നിയമനം നടക്കുന്നു. ഇതിനായി ഒക്ടോബർ 15-നകം നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0493-6202251.

​ഇലക്ട്രീഷ്യൻ (കോട്ടയം)

​കുരോപ്പട പഞ്ചായത്തിന്റെ സ്ട്രീറ്റ്‌ലൈറ്റ് മെയ്ന്റനൻസ് പദ്ധതിയുടെ ഭാഗമായി ഇലക്ട്രീഷ്യന്മാരുടെ ദിവസവേതന നിയമനം നടക്കുന്നു. ഇലക്ട്രിക്കൽ വയർമാൻ, ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. അഭിമുഖം ഒക്ടോബർ 9-ന് രാവിലെ 11 മണിക്ക് കുരോപ്പട പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കും.

​ലൈഫ് ഗാർഡ് (പത്തനംതിട്ട)

​ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് വടശേരിക്കര പഞ്ചായത്തിലെ കടവുകളിൽ ലൈഫ് ഗാർഡ് നിയമനം നടക്കുന്നു. മികച്ച കായികക്ഷമതയും നീന്തൽ വൈദഗ്‌വ്യവുമുള്ള, പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 20-നും 40-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 8-ന് വൈകുന്നേരം 3 മണിക്കകം പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം. ഫോൺ: 0473-5252029.

​ഡ്രൈവർ കം അറ്റൻഡർ (പത്തനംതിട്ട)

​ഫിഷറീസ് വകുപ്പിന്റെ കവിയൂർ പഞ്ചായത്തിലെ പോളച്ചിറ നാഷണൽ ഫിഷ് സീഡ് ഫാമിൽ ഡ്രൈവർ കം അറ്റൻഡർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടക്കുന്നു. ഏഴാം ക്ലാസും ലൈറ്റ് മോടർ വെഹിക്കിൾ ലൈസൻസുമുള്ളവർക്ക് പങ്കെടുക്കാം. അസ്സൽ രേഖകളും ആധാറും സഹിതം ഒക്ടോബർ 8-ന് രാവിലെ 11 മണിക്ക് പോളച്ചിറ നാഷണൽ ഫിഷ് സീഡ് ഫാമിൽ അഭിമുഖത്തിന് ഹാജരാകുക. ഫോൺ: 97455 69181.

​വനിതാ ജിം ഇൻസ്ട്രക്ടർ (പത്തനംതിട്ട)

​വള്ളിക്കോട് പിഎച്ച്‌സിലെ വനിതാ ജിം നേതൃത്വത്തിൽ വനിതാ ജിം ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 7-ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0468-2350229.

​ഓവർസിയർ (കൊല്ലം)

​നെടുമ്പന പഞ്ചായത്ത് വിബിജി റാം ജി പദ്ധതിയിൽ ഓവർസിയർ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടക്കുന്നു. ഐടിഐ (ഡ്രാഫ്റ്റ്‌സ്മാൻ സിവില്‍/ സിവില്‍ എൻജിനീയറിങ് ഡിപ്ലോമ) ആണ് യോഗ്യത. അഭിമുഖം ഒക്ടോബർ 6-ന് രാവിലെ 11.30-ന് നടക്കും.

​സെക്യൂരിറ്റി ഗാർഡ് (കോഴിക്കോട്)

​ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച്ഡിഎസിനു കീഴിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് ഒഴിവുണ്ട്. സായുധ സേന, അർധ സൈനിക, സംസ്ഥാന സേനകൾ എന്നിവയിൽ നിന്ന് വിരമിച്ചവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. അഭിമുഖം ഒക്ടോബർ 6-ന് രാവിലെ 10 മണിക്ക് നടക്കും.

​ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (കോഴിക്കോട്)

​തിരുവള്ളൂർ പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം നടക്കുന്നു. അഭിമുഖം ഒക്ടോബർ 6-ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് ഉണ്ടായിരിക്കുന്നതാണ്. 

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel