നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് (NTPC) ഇപ്പോൾ അസിസ്റ്റന്റ്റ് എക്സിക്യൂട്ടീവ് (ഓപ്പറേഷൻസ്) തസ്‌തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യതയുള്ളവർക്കായി ആകെ 223 ഒഴിവുകളാണുള്ളത്. ഫെബ്രുവരി 8 വരെ ഓൺലൈനായി അപേക്ഷിക്കാം.
- തസ്തിക& ഒഴിവ്
നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് (ഓപ്പറേഷൻസ്) റിക്രൂട്ട്മെന്റ്. ഇന്ത്യയൊട്ടാകെ ആകെ 223 ഒഴിവുകളാണുള്ളത്.
- പ്രായപരിധി
18-35 വയസ്. സംവരണ സമുദായങ്ങൾക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതാണ്
- വിദ്യാഭ്യാസ യോഗ്യത
ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രി. പ്രസ്തുത മേഖലയിൽ 1 വർഷത്തെ പ്രവൃത്തി പരിചയം.
- ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 55,000 രൂപയാണ് അടിസ്ഥാന ശമ്പളം.
- അപേക്ഷ ഫീസ്
ജനറൽ/ ഒബിസി/ ഇഡബ്ല്യൂ.എസ് വിഭാഗക്കാർക്ക് 300 രൂപ അപേക്ഷ ഫീസുണ്ട്. മറ്റ് വിഭാഗക്കാർ ഫീസടക്കേണ്ടതില്ല.
- അപേക്ഷിക്കുന്ന വിധം
താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ഇവിടെ നൽകിയിരിക്കുന്ന Apply ലിങ്ക് വഴി അപേക്ഷ നൽകാം. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുക.
official notification : click here