Keerala Govt Job Apply Now

PSC പരീക്ഷ ഒന്നുമില്ലാതെ കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ തസ്തികയിൽ നിലവിലുള്ള ഒഴിവിൽ കരാറടിസ്ഥാനത്തിൽ 36,000/- രൂപ പ്രതിമാസ വേതനത്തിൽ ഒരു വർഷത്തേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

സോഷ്യൽ വർക്ക്/സോഷ്യോളജി സോഷ്യൽ സയൻസ് ഇവയിലേതെങ്കിലുമുളള ബിരുദാനന്തര ബിരുദം, ന്യൂനപക്ഷ വിഭാഗങ്ങൾക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും വിഭാഗങ്ങൾക്കോ വേണ്ടിയുളള കേന്ദ്ര/സംസ്ഥാന പ്രോജക്ടുകൾ ചെയ്തുളള കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.

പ്രായപരിധി 18 36 നും ഇടയിൽ സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് അനുവദിക്കുന്നതാണ് . താൽപ്പര്യമുളള ഉദ്യോഗാർത്ഥികൾ പൂർണ്ണമായ ബയോഡാറ്റ, യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇ മെയിൽ ഐഡി എന്നിവ സഹിതമുള്ള അപേക്ഷ 31/07/2023 ന് മുമ്പായി ഡയറക്ടർ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് വികാസ് ഭവൻ നാലാം നില, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെ വെബ് സൈറ്റിൽ (www.minoritywelfare.kerala.gov.in) ലഭ്യമാണ്.

ഔദ്യോഗിക് വിജ്ഞാപനം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന ഒഴിവുകൾ താഴെ ലിങ്കിൽ 👇Apply Now

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *