കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നൽകപ്പെടുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ കുട്ടികൾക്ക് തുടർന്നുള്ള പഠനത്തിന് സഹായകരമാകുന്ന രീതിയിലാണ് ഈ സ്കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന, നിബന്ധനകൾക്ക് വിധേയരായ കുട്ടികൾക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്.
- പദ്ധതിയുടെ പേര്: എട്ടാം ക്ലാസുകാർക്കുള്ള എൻ.എം.എം.എസ് (NMMS – നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്) സ്കോളർഷിപ്പ്.
- അപേക്ഷാ അവസാന തീയതി: സെപ്റ്റംബർ 30.
- പരീക്ഷാ തീയതി: നവംബർ 7.
യോഗ്യതകൾ
- ക്ലാസ്: 2026-27 അധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നവരായിരിക്കണം.
- മാർക്ക്: 2025-26 അധ്യയന വർഷം ഏഴാം ക്ലാസിൽ 55% മാർക്ക് ലഭിച്ചിരിക്കണം (പട്ടികവിഭാഗക്കാർക്ക് 50% മാർക്ക് മതി).
- വരുമാന പരിധി: കുടുംബ വാർഷിക വരുമാനം മൂന്നര ലക്ഷം രൂപയിൽ താഴെയായിരിക്കണം.
- അനർഹത: സംസ്ഥാന സർക്കാരിന്റെ റസിഡൻഷ്യൽ സ്കൂളുകൾ, മറ്റ് അംഗീകൃത സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയം, നവോോദയ വിദ്യാലയം എന്നിവയിലെ കുട്ടികൾക്ക് അർഹതയില്ല.
സ്കോളർഷിപ്പ് തുക
- തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 9, 10, 11, 12 ക്ലാസുകളിൽ വർഷം 12,000 രൂപ വീതം ലഭിക്കും. കേരളത്തിൽ നിന്ന് ഓരോ വർഷവും എട്ടാം ക്ലാസിൽ പഠിക്കുന്ന 3473 കുട്ടികൾക്കാണ് ഈ സ്കോളർഷിപ്പ് ലഭിക്കുന്നത്.
സ്കോളർഷിപ്പ് പരീക്ഷയുടെ ഘടന
- ഭാഗം 1 (മെന്റൽ എബിലിറ്റി ടെസ്റ്റ് – MAT): 90 മിനിറ്റ് സമയത്ത് 90 ഒ.എം.ആർ മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ.
- ഭാഗം 2 (സ്കോളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് – SAT): 7, 8 ക്ലാസുകളിലെ സോഷ്യൽ സയൻസ് (35 മാർക്ക്), അടിസ്ഥാന ശാസ്ത്രം (35 മാർക്ക്), അടിസ്ഥാന ഗണിതം (20 മാർക്ക്) എന്നിവയിൽ നിന്നുള്ള ചോദ്യങ്ങൾ.
- യോഗ്യത: രണ്ട് ഭാഗങ്ങളിലും കൂടി പൊതുവിഭാഗക്കാർ 40% മാർക്കും, പട്ടികവിഭാഗക്കാർ 32% മാർക്കും നേടിയിരിക്കണം.
അപേക്ഷിക്കേണ്ട വിധം
- വെബ്സൈറ്റ്: nmmse.kerala.gov.in വഴി അപേക്ഷിക്കാം.
- അപേക്ഷാ ഫീസ് ഇല്ല.
- സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും രേഖകളും സ്കൂൾ മേധാവിക്ക് സമർപ്പിക്കണം.
- ഫോൺ നമ്പർ: 0471-2546832.
- ഇമെയിൽ: nmmss.help.desk@gmail.com.
