കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ (മിൽമ) വിവിധ റീജിയണൽ യൂണിയനുകളിലെ പാൽ-ഉൽപ്പന്ന വിപണന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) വഴി കരാർ അടിസ്ഥാനത്തിൽ സെയിൽസ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
പ്രധാന വിവരങ്ങൾ
- തസ്തിക: സെയിൽസ് ഓഫീസർ (കരാർ അടിസ്ഥാനത്തിൽ – കാലാവധി 1 വർഷം, പ്രവർത്തന മികവനുസരിച്ച് 2 വർഷം വരെ നീട്ടാം)
- ഏജൻസി: സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD)
- അപേക്ഷ ആരംഭിച്ച തീയതി: 2026 ആഗസ്റ്റ് 21 (രാവിലെ 10:00 മണി മുതൽ)
- അപേക്ഷിക്കേണ്ട അവസാന തീയതി: 2026 സെപ്റ്റംബർ 04 (വൈകുന്നേരം 05:00 മണി വരെ)
ശമ്പളവും പ്രായപരിധിയും
- പ്രതിമാസ ശമ്പളം: പരമാവധി ₹47,000/- (കൺസോളിഡേറ്റഡ് പേ: ₹35,000/-, ടി.എ: പരമാവധി ₹5,000/-, ഇൻസെന്റീവ്: പരമാവധി ₹7,000/-)
- ഉയർന്ന പ്രായപരിധി: 40 വയസ്സ് (2026 ആഗസ്റ്റ് 01 അടിസ്ഥാനമാക്കി)
ഒഴിവുകളും യോഗ്യതയും
- ആകെ ഒഴിവുകൾ: 6
- TRCMPU LTD. – തിരുവനന്തപുരം (01), പത്തനംതിട്ട (01)
- ERCMPU LTD. – എറണാകുളം (01)
- MRCMPU LTD. – പാലക്കാട് (01), കോഴിക്കോട് (01), കണ്ണൂർ (01)
വിദ്യാഭ്യാസ യോഗ്യത:
- എം.ബി.എ (മാർക്കറ്റിംഗ്) അല്ലെങ്കിൽ അഗ്രി-ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഫുഡ് സയൻസ് & ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം.
- പരിചയം: ഡയറി മേഖലയിൽ സൂപ്പർവൈസറി തസ്തികയിലുള്ള 1 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ
- ഫോട്ടോ (200 KB-ൽ താഴെ, JPG ഫോർമാറ്റ്), ഒപ്പ് (50 KB-ൽ താഴെ, JPG ഫോർമാറ്റ്) എന്നിവ അപ്ലോഡ് ചെയ്യണം.
- ഒപ്പ് ക്യാപിറ്റൽ ലെറ്ററിലോ ഇനിഷ്യൽ മാത്രമായോ നൽകരുത്; പൂർണ്ണമായ ഒപ്പായിരിക്കണം.
- മാർക്ക്ലിസ്റ്റുകൾക്ക് പകരം ഒറിജിനൽ സർട്ടിഫിക്കറ്റോ പ്രൊവിഷണൽ സർട്ടിഫിക്കറ്റോ മാത്രമേ വിദ്യാഭ്യാസ യോഗ്യത തെളിയിക്കാൻ സ്വീകരിക്കുകയുള്ളൂ.
- പ്രവൃത്തിപരിചയം തെളിയിക്കാൻ അപ്പോയിന്റ്മെന്റ് ലെറ്റർ, സാലറി സർട്ടിഫിക്കറ്റ് എന്നിവ സാധുവാകില്ല; വ്യക്തമായ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് (അല്ലെങ്കിൽ ഏറ്റവും ഒടുവിലത്തെ ജോലിയുടെ അഫിഡവിറ്റ്) നിർബന്ധമാണ്.
Apply and Official Notification : Click Here
