Latest Government Job vacancy Apply Now

കേരളത്തിലെ വിവിധ ജില്ലകളിലായി വിവിധ സർക്കാർ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നിലവിലുള്ള പ്രധാനപ്പെട്ട തൊഴിലവസരങ്ങൾ

​പി&ഐ സൂപ്പർവൈസർ

​എറണാകുളം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിന്റെ എറണാകുളം മേഖലാ യൂണിയന്റെ വിവിധ യൂണിറ്റുകളിലേക്ക് പി&ഐ സൂപ്പർവൈസർ, ഫീൽഡ് സെയിൽസ് റെപ്രസെന്റേറ്റീവ് & മാർക്കറ്റിംഗ് ഓർഗനൈസർ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനായി ഉദ്യോഗാർത്ഥികളെ മുഖാമുഖത്തിന് ക്ഷണിക്കുന്നു. പി&ഐ സൂപ്പർവൈസർ തസ്തികയിൽ എറണാകുളം ജില്ലയിൽ 1 ഒഴിവുണ്ട്. ഇതിലേക്കുള്ള ഇന്റർവ്യൂ 24.10.2026 രാവിലെ 11.00 മണിക്ക് നടക്കും. നിശ്ചിത യോഗ്യത: ഫസ്റ്റ് ക്ലാസ് ഡിഗ്രി വിത്ത് എച്ച്ഡിസി, അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് ബി.കോം ഡിഗ്രി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ കോ-ഓപ്പറേഷൻ, അല്ലെങ്കിൽ ബി.എസ്.സി ബാങ്കിങ് & കോ-ഓപ്പറേഷൻ.

​ഫീൽഡ് സെയിൽസ് റെപ്രസെന്റേറ്റീവ്

​ഫീൽഡ് സെയിൽസ് റെപ്രസെന്റേറ്റീവ് തസ്തികയിൽ എറണാകുളം ജില്ലയിൽ 2 ഒഴിവുകളും, കോട്ടയം ജില്ലയിൽ 2 ഒഴിവുകളുമുണ്ട്. എറണാകുളം ജില്ലയിലെ ഒഴിവിലേക്കുള്ള ഇന്റർവ്യൂ 24.10.2026 ഉച്ച തിരിഞ്ഞ് 2.00 മണിക്കും, കോട്ടയം ജില്ലയിലെ ഒഴിവിലേക്കുള്ള ഇന്റർവ്യൂ 26.10.2026 രാവിലെ 11.00 മണിക്കും നടക്കും. നിശ്ചിത യോഗ്യത: 50% മാർക്കോടുകൂടിയുള്ള ബിരുദം (ഇരുചക്രവാഹന ഡ്രൈവിങ് ലൈസൻസും, കമ്പ്യൂട്ടർ നൈപുണ്യവും എന്നിവ അഭിലഷണീയം).

​മാർക്കറ്റിംഗ് ഓർഗനൈസർ

​മാർക്കറ്റിംഗ് ഓർഗനൈസർ തസ്തികയിൽ എറണാകുളം ജില്ലയിൽ 2 ഒഴിവുകളാണുള്ളത്. ഇതിലേക്കുള്ള ഇന്റർവ്യൂ 27.10.2026 രാവിലെ 11.30 മണിക്ക് നടക്കും. നിശ്ചിത യോഗ്യതകൾ: 1. Graduation in any Discipline, 2. MBA in Full stream with Specialization in Marketing, 3. Min 2 Years of Post Qualification Experience in Marketing of Dairy/Food Products/FMCG Products in a reputed firm.

​റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷമായിരിക്കും. പ്രായ പരിധി: 40 വയസ്സ്, എസ്.സി/എസ്.ടി – 45 വയസ്സ്. മുഖാമുഖത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ബയോഡാറ്റയും, അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ പകർപ്പുകളുമായി എറണാകുളം ജില്ലയിലെ ഒഴിവുകളിലേക്ക് മിൽ്മയുടെ ഇടപ്പള്ളി ഹെഡ് ഓഫീസിലും, കോട്ടയം ജില്ലയിലെ ഒഴിവുകളിലേക്ക് മിൽ്മയുടെ കോട്ടയം ഡെയറിയിലും നിർദ്ദിഷ്ട ദിവസം മുഖാമുഖത്തിന് എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0484 2541193, 2556863.

​തെറാപ്പി അസിസ്റ്റന്റ്

​കാട്ടാക്കട കോട്ടൂർ ആയൂർവേദ ആശുപത്രിയിൽ പഞ്ചകർമ തെറാപ്പി അസിസ്റ്റന്റ് ഒഴിവ്. അഭിമുഖം ഒക്ടോബർ 13 ന് 2.30 ന് ആശുപത്രിയിൽ.

​കോർഡിനേറ്റർ

​വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കായ്‌ലോൺ സോഷ്യൽ സർവീസ് സൊസൈറ്റി എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ‘കാവൽ പ്ലസ്’ പദ്ധതിയിൽ കോർഡിനേറ്റർ ഒഴിവ്. യോഗ്യത: സോഷ്യൽ വർക്കിൽ റഗുലർ പിജി (എച്ച്ആർ മാനേജ്‌മെന്റ് ഒഴികെ), കുട്ടികളുടെ മേഖലയിൽ 3 വർഷ ജോലിപരിചയം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15. ഫോൺ: 0474-2797438.

​വോളണ്ടിയർ

​ജല അതോറിറ്റി കട്ടപ്പന പ്രോജക്ട് ഡിവിഷനു കീഴിൽ വിവിധ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ നിർവഹണത്തിനായി ജെജെഎം വോളണ്ടിയർ (ടെക്നിക്കൽ) തസ്തികയിൽ താൽക്കാലിക നിയമനം. യോഗ്യത: ഐടിഐ/ഡിപ്ലോമ/എൻജിനീയറിങ് ബിരുദം (സിവിൽ, മെക്കാനിക്കൽ, കെമിക്കൽ). അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 13 നു 11 ന് ജല അതോറിറ്റി പ്രോജക്ട് ഡിവിഷന്റെ വെള്ളയാംകുടിയിലെ ഓഫീസിൽ ഹാജരാകണം. ഫോൺ: 0486-8250101.

​സർജൻ

​എറണാകുളം ജനറൽ ആശുപത്രിയിൽ ഒഫ്‌താൽമോളജിസ്റ്റ്- വിട്രിോ റെറ്റിനൽ സർജന്റെ താൽക്കാലിക നിയമനം. യോഗ്യത: എംഎസ്/എംഡി/ഡിഎൻബി, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ സ്ഥിര രെജിസ്ട്രേഷൻ, ജോലിപരിചയം. അഭിമുഖം ഒക്ടോബർ 15 നു 11 ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ. ഫോൺ: 0484-2386000. 

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel