Latest December Govt Vacancy Apply Now

കേരളത്തിലെ വിവിധ ജില്ലകളിലായി ഇപ്പോൾ വന്നിട്ടുള്ള താത്കാലിക സർക്കാർ ജോലി ഒഴിവ് ഓരോന്നിന്റെയും വിശദമായ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു

പ്രധാന ജോലി ഒഴിവുകൾ
  • ​പാര്‍ട് ടൈം സ്വീപ്പര്‍ ഒഴിവ്
  • ​വാച്ചര്‍ നിയമനം
  • ​ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
  • ​അസി. പ്രൊഫസർ നിയമനം
  • ​സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം
  • ​പാരാ ലീഗൽ വളണ്ടിയർ നിയമനം
  • ​ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
  • ​ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ ഒഴിവ്
  • ​കിക്മയിൽ ലൈബ്രേറിയൻ ഒഴിവ്
പാര്‍ട് ടൈം സ്വീപ്പര്‍ ഒഴിവ്
  • മലപ്പുറം സൈനിക വിശ്രമ കേന്ദ്രത്തില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേയ്ക്ക് (പ്രതിമാസം 7,000) ജോലി ചെയ്യുന്നതിന് വിമുക്തഭടന്മാര്‍/അവരുടെ ആശ്രിതര്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 20 നകം അപേക്ഷകള്‍ ലഭിക്കണം. ഫോണ്‍ 0483 2734932.
വാച്ചര്‍ നിയമനം
  • മോട്ടോര്‍ വാഹനവകുപ്പ് കണ്ണൂര്‍ തോട്ടടയിലുള്ള ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വാച്ചര്‍മാരെ നിയമിക്കുന്നു. 50 വയസ്സില്‍ താഴെയുള്ള വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്‌മെന്റ് രജിസ്േ്രടഷന്‍ കാര്‍ഡിന്റെ പകര്‍പ്പും വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0497 2700069
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
  • കൂത്തുപറമ്പ് ഗവ ഐ.ടി.ഐയിൽ ഫിറ്റർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് പട്ടിക ജാതി വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ഒരു വർഷ പ്രവൃത്തി പരിചയം, ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തി പരിചയം, എൻ.ടി.സിയും മൂന്ന് വർഷ പ്രവൃത്തി പരിചയവുമുള്ളവർ ഡിസംബർ 19ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐയിൽ അഭിമുഖത്തിന് എത്തണം. പട്ടികജാതിക്കാരുടെ അഭാവത്തിൽ പൊതുവിഭാഗത്തിൽപ്പെട്ടവരെ പരിഗണിക്കും. ഫോൺ: 0490 2364535
അസി. പ്രൊഫസർ നിയമനം
  • കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വകുപ്പിൽ അഡ്‌ഹോക്ക് അസി. പ്രൊഫസർമാരുടെ ഒഴിവിലേക്ക് എ ഐ സി ടി ഇ മാനദണ്ഡപ്രകാരം യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 16 ന് രാവിലെ 11 മണിക്ക് യോഗ്യതാ പരീക്ഷക്കും അഭിമുഖത്തിനുമായി വകുപ്പ് മേധാവിക്ക് മുമ്പാകെ എത്തണം. കൂടുതൽ വിവരങ്ങൾ www.gcek.ac.in ൽ ലഭിക്കും.
സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം
  • ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് (300 ഓളം ഒഴിവുകള്‍) ആലപ്പുഴ എപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം നടത്തും. അഭിമുഖം ഡിസംബര്‍ 17 ബുധനാഴ്ച രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. പ്ലസ് ടു , ഐറ്റിഐ, ഡിപ്ലോമ, ബിരുദം, ബികോം, എംകോം, സിഎ, ലോജിസ്റ്റിക്‌സ് യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ 18 നും 50 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ട്. ഫോൺ : 0477-2230624, 8304057735
പാരാ ലീഗൽ വളണ്ടിയർ നിയമനം
  • കണ്ണൂർ ജില്ലാ ലീഗൽ സർവീസ് സൊസൈറ്റിയുടെ പാരാ ലീഗൽ വളണ്ടിയർമാരാകാൻ കുറഞ്ഞത് പത്താംതരം പാസായവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. അധ്യാപകർ, വിരമിച്ച സർക്കാർ ജീവനക്കാർ, അങ്കണവാടി പ്രവർത്തകർ, ഡോക്ടർമാർ, നിയമ വിദ്യാർഥികൾ, രാഷ്ട്രീയേതര സന്നദ്ധ സംഘടനാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, എൻ.സി.സി, എൻ.എസ്.എസ് വളണ്ടിയർമാർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം തലശ്ശേരി ജില്ലാ കോടതിയിൽ പ്രവർത്തിക്കുന്ന ജില്ലാ നിയമ സേവന അതോറിറ്റിയിൽ ലഭിക്കും. അപേക്ഷകൾ ഡിസംബർ 20 ന് വൈകീട്ട് അഞ്ചിനകം ജില്ലാ നിയമ സേവന അതോറിറ്റിയിൽ ലഭിക്കണം. പാരാലീഗൽ വളണ്ടിയർമാരായി തുടർന്ന് പ്രവർത്തിക്കാൻ താൽപര്യമുള്ളവർ വീണ്ടും അപേക്ഷിച്ച് അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് മുമ്പ് നിലവിലെ തിരിച്ചറിയൽ കാർഡ് ഓഫീസിൽ തിരിച്ചേൽപ്പിക്കണം. ഫോൺ: 0490 2344666
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
  • കഴക്കൂട്ടം വനിത ഗവ. ഐ.ടി.ഐയില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡില്‍ ഈഴവ, ബില്ല, തിയ്യ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 18ന് രാവിലെ 11ന് അഭിമുഖത്തിന് കോളേജില്‍ നേരിട്ട് ഹാജരാകണം. യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും അഭിമുഖത്തിന് എത്തുമ്പോള്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2418317.
ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ ഒഴിവ്
  • ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ഒഴിവുള്ള ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 23ന് ഉച്ചയ്ക്ക് ഒരുമണിക്ക് കളക്ടറേറ്റിലെ അസിസ്റ്റന്റ്‌ കളക്ടറുടെ ചേംബറിലണ് അഭിമുഖം. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എല്‍എല്‍ബി ബിരുദം, കുട്ടികളുടേയും സ്ത്രീകളുടേയും അവകാശ സംരക്ഷണ മേഖലയില്‍ സര്‍ക്കാര്‍, എന്‍.ജി.ഒ സ്ഥാപനങ്ങളില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത മുന്‍പരിചയം എന്നീ യോ​ഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പ്, ബയോഡാറ്റ, ആധാര്‍ എന്നിവ ഹാജരാക്കേണ്ടതാണ്.
കിക്മയിൽ ലൈബ്രേറിയൻ ഒഴിവ്
  • കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ – ബി സ്കൂൾ) ലൈബ്രേറിയൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബിരുദവും ബി.എൽ.ഐ.സിയുമാണ് യോഗ്യത. എം.എൽ.ഐ.സി യോഗ്യത ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 23 രാവിലെ 10 ന് കിക്മ ക്യാമ്പസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9188001600.
അപ്രന്റിസ്ഷിപ്പ് മേള ഡിസംബര്‍ 22ന്
  • അപ്രന്റീസ് ട്രെയിനികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രൈം മിനിസ്റ്റേഴ്സ് നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേളയുടെ ഭാഗമായുളള ഇടുക്കി ജില്ലയിലെ അപ്രന്റിസ്ഷിപ്പ് മേള ഡിസംബര്‍ 22ന് രാവിലെ 9 മണിക്ക് കട്ടപ്പന ഗവ. ഐ.ടി.ഐ യില്‍ നടക്കും. വിവിധ ട്രേഡുകളില്‍ ഐ.ടി.ഐ ട്രേഡ് ടെസ്റ്റ് പാസായ എല്ലാ ട്രെയിനികള്‍ക്കും പങ്കെടുക്കാം. ഐ.ടി.ഐ ട്രെയിനികളെ ആവശ്യമുളള സ്ഥാപനങ്ങള്‍ക്ക് മേളയില്‍ നേരിട്ട് പങ്കെടുത്ത് ട്രെയിനികളെ തിരഞ്ഞെടുക്കാം. ട്രെയിനികളെ ആവശ്യമുള്ള സ്ഥാപനങ്ങളും പരിശീലനം ആഗ്രഹിക്കുന്ന ട്രെയിനികളും വേേു:െ//ംംം.മുുൃലിശേരലവെശുശിറശമ.ഴീ്.ശി പോര്‍ട്ടലില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496463390, 9746901230 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *