കേരള ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ഡിപ്പാർട്ട്‌മെന്റിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II (Category No: 558/2025) തസ്തികയിലേക്കു നേരിട്ടുള്ള നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു
| വിവരങ്ങൾ | വിശദാംശങ്ങൾ |
|---|---|
| സ്ഥാപനം | ഇൻഷുറൻസ് മെഡിക്കൽ സർവീസസ് |
| തസ്തിക | ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II |
| ശമ്പളം | 35,600 – 75,400/- രൂപ |
| കാറ്റഗറി നമ്പർ | 558/2025 |
| അപേക്ഷാ രീതി | കേരള പി.എസ്.സി വെബ്സൈറ്റ് വഴി ഓൺലൈനായി മാത്രം |
| അവസാന തീയതി | 14.01.2026 |
യോഗ്യതകൾ
ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം:
1. പൊതുവായ യോഗ്യത:
- പ്രീ-ഡിഗ്രി അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ സയൻസ് വിഷയങ്ങൾക്ക് കുറഞ്ഞത് 50% മാർക്ക് അല്ലെങ്കിൽ ‘B’ ഗ്രേഡ് വാങ്ങി വിജയിച്ചിരിക്കണം.
- പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് മാർക്കിൽ 10 ശതമാനവും, മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് 5 ശതമാനവും ഇളവ് ലഭിക്കും.
- എക്സ്-സർവീസ്മെൻ വിഭാഗത്തിൽ 15 വർഷമെങ്കിലും സൈനിക സേവനവും ‘Class I Blood Transfusion Assistant Test’ പാസ്സായവർക്കും SSLC യോഗ്യത മതിയാകും.
2. സാങ്കേതിക യോഗ്യത:
- കേരളത്തിലെ മെഡിക്കൽ കോളേജുകളോ തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലബോറട്ടറിയോ നടത്തുന്ന ഒരു വർഷത്തെ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ ഡിപ്ലോമ (MLT) അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
പ്രായപരിധി
- 18 – 36 വയസ്സ്.
- ഉദ്യോഗാർത്ഥികൾ 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
- പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും നിയമാനുസൃതമായ പ്രായഇളവ് ലഭിക്കുന്നതാണ്.
അപേക്ഷിക്കേണ്ട വിധം
- കേരള പി.എസ്.സി-യുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
- നിലവിൽ രജിസ്റ്റർ ചെയ്തവർക്ക് പ്രൊഫൈൽ വഴി ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
- അപേക്ഷാ ഫീസ് നൽകേണ്ടതില്ല.
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 14.01.2026, ബുധനാഴ്ച അർദ്ധരാത്രി വരെ