കെ.എസ്.ഇ.ബിക്ക് കീഴില്‍ ജോലി നേടാന്‍ വീണ്ടും അവസരം. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ഡിവിഷനല്‍ അക്കൗണ്ട്‌സ് പോസ്റ്റിലേക്ക് ആകെ 31 ഒഴിവുകളാണുള്ളത്. കേരള പി.എസ്.സി നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍ തന്നെ സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണ് വന്നിരിക്കുന്നത്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഓഗസ്റ്റ് 14.
തസ്തിക& ഒഴിവ്
കെ.എസ്.ഇ.ബിക്ക് കീഴില്‍ ഡിവിഷനല്‍ അക്കൗണ്ട്‌സ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ആകെ 31 ഒഴിവുകള്‍. കാറ്റഗറി നമ്പര്‍: 191/2024 192/2024
പ്രായപരിധി
18 മുതല്‍ 36 വയസ് വരെ. സംവരണ സമുദായങ്ങൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നു
യോഗ്യത
ഒരു അംഗീകൃത സര്‍വകലാശാല ബിരുദവും, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യയോ അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആന്‍ഡ് വര്‍ക്ക് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യയോ നടത്തുന്ന ഇന്റര്‍ മീഡിയേറ്റ് പരീക്ഷ ജയം.
അല്ലെങ്കില്‍
ഫസ്റ്റ് ക്ലാസ് ബി.കോം ബിരുദം, ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ് വിഭാഗത്തില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തന പരിചയം.
അല്ലെങ്കില്‍
ഒരു അംഗീകൃത സര്‍വകലാശാല ബിരുദവും, ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് വകുപ്പ് നടത്തുന്ന SAS കൊമേഴ്ഷ്യല്‍ പരീക്ഷ വിജയവും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 59,100 രൂപ അടിസ്ഥാന ശമ്പളമായി ലഭിക്കും. ഇത് 1,17,400 രൂപ വരെ കൂടാം.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. കേരള പി.എസ്.സിയുടെ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. ഓഗസ്റ്റ് 14നകം ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
വിജ്ഞാപനം: click Read