കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) ഗ്രൗണ്ട് വാട്ടർ വകുപ്പിലെ ഇലക്ട്രീഷ്യൻ ഫോറസ്റ്റ് ആൻഡ് വൈൽഡ്ലൈഫ് വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ എന്നീ തസ്തികകളിലേക്ക് യോഗ്യരായ പിന്നോക്ക സമുദായത്തിൽപ്പെട്ട സംവരണ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
ഇലക്ട്രീഷ്യൻ (Electrician) – ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ്
- കാറ്റഗറി നമ്പർ: 144/2026 (First NCA വിജ്ഞാപനം)
- സംവരണം: മുസ്ലിം വിഭാഗത്തിന് മാത്രം
- ഒഴിവുകൾ: 1
- ശമ്പള സ്കെയിൽ: ₹26,500 – 60,700/-
- പ്രായപരിധി: 18 – 43 വയസ്സ് (02.01.1983 – നും 01.01.2008 – നും ഇടയിൽ ജനിച്ചവർ)
- യോഗ്യത: ഇലക്ട്രീഷ്യൻ ട്രേഡിലുള്ള ITI സർട്ടിഫിക്കറ്റ്
ബീറ്റ് ഫോറസ്റ്റ് ഓഫീസർ (Beat Forest Officer) – വനം വകുപ്പ്
- കാറ്റഗറി നമ്പർ: 146/2026 മുതൽ 150/2026 വരെ (First NCA – ജില്ലാതലം)
- ഒഴിവുകൾ & സംവരണം:
- വയനാട്: LC/AI (1), SC (1)ഇടുക്കി: മുസ്ലിം (1), SC (1), SIUC നാടാർ (1), SCCC (1)ശമ്പള സ്കെയിൽ: ₹27,900 – 63,700/-
- പ്രായപരിധി:
- SC വിഭാഗത്തിന്: 19 – 39 വയസ്സ് (02.01.1987 – 01.01.2007)മറ്റ് സംവരണ വിഭാഗങ്ങൾക്ക്: 19 – 37 വയസ്സ് (02.01.1989 – 01.01.2007
- വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു ജയം (Plus Two) അല്ലെങ്കിൽ തത്തുല്യം
- കായിക യോഗ്യതകൾ:
- പുരുഷന്മാർ: കുറഞ്ഞ ഉയരം 168 സെ.മീ (SC/ST: 160 സെ.മീ), നെഞ്ചളവ് 81 സെ.മീ (5 സെ.മീ വികാസം). എൻഡ്യൂറൻസ് ടെസ്റ്റ്: 13 മിനിറ്റിൽ 2 കി.മീ ഓട്ടം. ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിലെ 8 ഇനങ്ങളിൽ 5 എണ്ണം പാസാകണം.വനിതകൾ: കുറഞ്ഞ ഉയരം 157 സെ.മീ (SC/ST: 150 സെ.മീ). എൻഡ്യൂറൻസ് ടെസ്റ്റ്: 15 മിനിറ്റിൽ 2 കി.മീ ഓട്ടം. ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിലെ 9 ഇനങ്ങളിൽ 5 എണ്ണം പാസാകണം.
പൊതുവായ വിവരങ്ങൾ
- അപേക്ഷിക്കേണ്ട അവസാന തീയതി: 07.10.2026, ബുധനാഴ്ച അർദ്ധരാത്രി 12 മണി വരെ
- അപേക്ഷിക്കേണ്ട വിധം: കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ (www.keralapsc.gov.in) വൺ ടൈം രജിസ്ട്രേഷൻ വഴി ഓൺലൈനായി അപേക്ഷിക്കുക. പരീക്ഷ നടക്കുകയാണെങ്കിൽ പ്രൊഫൈൽ വഴി കൺഫർമേഷൻ നൽകേണ്ടതാണ്. അപേക്ഷാ ഫീസ് ഇല്ല.
