Kerala Water Authority Recruitment-2026 Apply Now

കേരള വാട്ടർ അതോറിറ്റിയിലെ (Kerala Water Authority) ഓപ്പറേറ്റർ (Operator) തസ്തികയിലേക്കു യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകർ ക്ഷണിച്ചു

വിവരങ്ങൾവിശദാംശങ്ങൾ
വകുപ്പ് / സ്ഥാപനംകേരള ജല അതോറിറ്റി (Kerala Water Authority)
തസ്തികഓപ്പറേറ്റർ (Operator)
കാറ്റഗറി നമ്പർ735/2025
ശമ്പളം₹27,200 – 73,600/-
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി04.02.2026 (ബുധനാഴ്ച അർദ്ധരാത്രി 12 മണി വരെ)
പ്രായപരിധി
  • പ്രായം: 18 – 36 വയസ്സ്
  • ​02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവർ ആയിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
  • ​പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നോക്ക വിഭാഗക്കാർക്കും നിയമാനുസൃതമായ പ്രായപരിധി ഇളവ് ലഭിക്കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യതകൾ

​താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം:

  1. എസ്.എസ്.എൽ.സി (SSLC) വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
  2. ​രണ്ട് വർഷത്തെ കോഴ്സിന് ശേഷമുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (NTC). ബാധകമായ ട്രേഡുകൾ: ഇലക്ട്രീഷ്യൻ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഇലക്ട്രിക്കൽ, അല്ലെങ്കിൽ മെക്കാനിക്കൽ. അല്ലെങ്കിൽ
  3. രണ്ട് വർഷത്തെ കോഴ്സിന് ശേഷം കേരള സർക്കാർ നൽകുന്ന ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലെ സർട്ടിഫിക്കറ്റ് (KGCE).
അപേക്ഷിക്കേണ്ട രീതി
  • ​കേരള PSC-യുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ (One Time Registration) മുഖേനയാണ് അപേക്ഷിക്കേണ്ടത്.
  • ഫോട്ടോ: ഫോട്ടോയുടെ താഴെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. പുതുതായി പ്രൊഫൈൽ തുടങ്ങുന്നവർ 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ വേണം അപ്‌ലോഡ് ചെയ്യാൻ.
  • ഫീസ്: അപേക്ഷാ ഫീസ് നൽകേണ്ടതില്ല.

Apply Now : Click Here

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *