Kerala Tourism Job Vacancy 2023 Apply Now

ടൂറിസം വകുപ്പിനു കീഴിൽ തിരുവനന്തപുരം , എറണാകുളം ജില്ലകളിലെ വിവിധ ബീച്ചുകളിൽ ജോലി നോക്കുന്നതിനായി ദിവസക്കൂലി അടിസ്ഥാനത്തിൽ ലൈഫ് ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനായി അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു .

 ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത, ഒഴിവുകളുടെ എണ്ണം,വയസ്സ്, എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

ലൈഫ് ഗാര്‍ഡ്    

  • തിരുവനന്തപുരം – 7
  • എറണാകുളം – 1

ലൈഫ് ഗാര്‍ഡ്     വിഭാഗം 1 :

ഫിഷർമാൻ: ഏഴാം സ്റ്റാൻഡേർഡ് പാസ്സായിരിക്കണം . കൂടാതെ ഫിഷറീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും കടലിൽ നീന്താൻ അറിയാവുന്ന ആളാണെന്നും , ഫിഷർമാൻ ആണെന്നും തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം

വിഭാഗം 2 ജനറൽ

എസ്.എസ്.എൽ.സി പാസ്സായിരിക്കണം . സ്കൂൾ കോളേജ് കായിക മത്സരങ്ങളിൽ നിന്നലിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തിട്ടുള്ളവരായിരിക്കണം . കടലിൽ നീന്താൻ അറിയണം .

വിഭാഗം 3 എക്സ് നേവി

എസ്.എസ്.എൽ.സി പാസായിരിക്കണം . നാവിക സേനയിൽ കുറഞ്ഞത് പതിനഞ്ചു വർഷത്തെ സേവനം

ശാരീരിക യോഗ്യത

  • ഉയരം : 5 അടി 5 ഇഞ്ച്
  • നെഞ്ചളവ് 80 – 85 സെമി

അപേക്ഷ നൽകുവാനുള്ള പ്രായപരിധി  18 വയസ് മുതൽ 35 വയസ്സ് വരെ

അപേക്ഷകൾ ടൂറിസം വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം റീജിയണൽ ജോയിന്റ് വയറക്ടർമാർക്കാണ് സമർപ്പിക്കേണ്ടത്. ശാരീരിക യോഗ്യത, കായികശേഷി, കടലിൽ നീന്തുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനുമുളള കഴിവ് ആരോഗ്യാവസ്ഥ എന്നിവ പരിശോധിച്ച ശേഷം നടക്കുന്ന ഇന്റർവ്യൂവിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലേക്കും പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും ഒഴിവുകളുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റിൽ നിന്ന് താൽക്കാലിക നിയമനം നൽകുന്നതാണ്

 തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ദിവസത്തെ പരിശീലനം നൽകുന്നതും പ്രതിദിനം 730/- രൂപ വേതനം നൽകുന്നതാണ്. നിയമനം തികച്ചും താൽക്കാലികമായിരിക്കും.

അപേക്ഷാ ഫോറം ടൂറിസം വകുപ്പിന്റെ തിരുവനന്തപുരം ആസ്ഥാനകാര്യാലയത്തിലും തിരുവനന്തപുരം, എറണാകുളം മേഖലാ ഓഫീസുകളിലും സൗജന്യമായി ലഭ്യമാണ്. ലൈഫ് ഗാർഡായി തെരഞ്ഞെടുക്കപ്പെടുന്നതിന് ഇതിനു മുമ്പ് എപ്പോഴെങ്കിലും അപേക്ഷ സമർപ്പിച്ചിട്ടുള്ളവരും പുതിയ അപേക്ഷ നൽകേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകൾ അവസാന തീയതിക്കു മുൻപ് ലഭിക്കത്തക്ക വിധത്തിൽ അതാത് മേഖലാ ജോയിന്റ് ഡയറക്ടർമാർക്ക് അയക്കേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 15-02-2023 വൈകിട്ട് അഞ്ച് മണി. നിശ്ചിത തീയതിക്ക് ശേഷം ലഭിയ്ക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിയ്ക്കുന്നതല്ല.

 വിലാസം

 1. തിരുവനന്തപുരം ജില്ല: റീജിയണൽ ജോയിന്റ് ഡയറക്ടർ, ടൂറിസം വകുപ്പ്, നോർക്ക ബിൽഡിംഗ്,തൈക്കാട്, തിരുവനന്തപുരം

 2. എറണാകുളം ജില്ല. റീജിയണൽ ജോയിന്റ് ഡയറക്ടർ, ടൂറിസം വകുപ്പ്, ബോട്ട് ജെട്ടി കോംപ്ലക്സ്, എറണാകുളം-11

അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിനും ഔദ്യോഗിക വിജ്ഞാപനം വായിക്കുന്നതിനുമായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Application Form

Official Notification

Latest Jobs

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *