കേരളത്തിലെ വിവിധ ജില്ലകളിലായി കേരള സർക്കാർ സർവീസിലെ വിവിധ വകുപ്പുകളിലും പ്രമുഖ സ്ഥാപനങ്ങളിലുമായി താൽക്കാലിക, കരാർ, ദിവസവേതന അടിസ്ഥാനത്തിൽ നിരവധി തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
- അംഗനവാടി ക്രഷ് വർക്കർ / ക്രഷ് ഹെൽപ്പർ
- കൗൺസിലർ
- സ്പീച്ച് തെറാപ്പിസ്റ്റ്
- കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ
- ലൈബ്രേറിയൻ
- ബോണ്ടഡ് ലക്ചറർ
1. ക്രഷ് വർക്കർ / ക്രഷ് ഹെൽപ്പർ (മാള ഐ.സി.ഡി.എസ്, തൃശ്ശൂർ)
അവസാന തീയതി: 2026 സെപ്റ്റംബർ 19 (വൈകിട്ട് 5 മണി വരെ)
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തൃശ്ശൂർ ജില്ലയിലെ മാള ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള മാള ഗ്രാമപഞ്ചായത്തിലെ വാർഡ് 14 ലെ അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് ഹെൽപ്പർ തസ്തികയിലേക്കും, അന്നമനട ഗ്രാമപഞ്ചായത്തിലെ വാർഡ് 6 ലെ അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ, ക്രഷ് ഹെൽപ്പർ തസ്തികകളിലേക്കുമാണ് നിയമനം. അതാത് വാർഡുകളിലോ തൊട്ടടുത്ത വാർഡുകളിലോ സ്ഥിരതാമസമുള്ള വനിതകൾക്ക് അപേക്ഷിക്കാം. 2026 ജനുവരി 1-ന് 18 നും 35 നും മധ്യേ പ്രായമുണ്ടായിരിക്കണം. ക്രഷ് വർക്കർക്ക് പ്ലസ് ടുവും ക്രഷ് ഹെൽപ്പർക്ക് പത്താം ക്ലാസ്സുമാണ് യോഗ്യത. അപേക്ഷയുടെ മാതൃക മാള ഐ.സി.ഡി.എസ് ഓഫീസ്, അന്നമനട ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ 8 മുതൽ 19 വൈകിട്ട് 5 മണി വരെ മാള ഐ.സി.ഡി.എസ് ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ സമർപ്പിക്കാം. വിലാസം: ശിശു വികസന പദ്ധതി ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ, വടമ. ഫോൺ: 9400739203.
2. കൗൺസിലർ (ഗവ. മെഡിക്കൽ കോളേജ്, പാലക്കാട്)
ഇന്റർവ്യൂ തീയതി: 2026 സെപ്റ്റംബർ 17 (രാവിലെ 10.00 മണി)
പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് കൗൺസിലിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററിൽ (ICTC) ഒരു താൽക്കാലിക കൗൺസിലർ ഒഴിവിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടക്കുന്നു. എം.എസ്.ഡബ്ല്യു (MSW) അല്ലെങ്കിൽ സൈക്യാട്രി/ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് പങ്കെടുക്കാം. 2027 മാർച്ച് 31 വരെയാണ് കരാർ നിയമനം. പ്രതിമാസം 21,000 രൂപ വേതനം ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളുമായി മെഡിക്കൽ കോളേജ് സഭയിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ടെത്തുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 2951010.
3. സ്പീച്ച് തെറാപ്പിസ്റ്റ് (ഗവ. മെഡിക്കൽ കോളേജ്, പാലക്കാട്)
ഇന്റർവ്യൂ തീയതി: 2026 സെപ്റ്റംബർ 15 (രാവിലെ 10.00 മണി)
പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസിൽ (പാലക്കാട് ഗവ. മെഡിക്കൽ കോളേജ്) സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ/ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (RCI) അംഗീകാരമുള്ള ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി ബിരുദമോ ബിരുദാനന്തര ബിരുദമോ (BASLP / MASLP) ഒപ്പം ആർ.സി.ഐ രജിസ്ട്രേഷനുമാണ് യോഗ്യത. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി മെഡിക്കൽ കോളേജ് മെയിൻ ബ്ലോക്കിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0491 2951010, ഇ-മെയിൽ: gmcpkd.cdta@kerala.gov.in.
4. കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ (മോഡൽ റെസിഡൻഷ്യൽ സ്കൂൾ, അട്ടപ്പാടി)
ഇന്റർവ്യൂ തീയതി: 2026 സെപ്റ്റംബർ 10 (രാവിലെ 11.30 മണി)
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ അട്ടപ്പാടി ഐ.ടി.ഡി.പി. ഓഫീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ 2026-27 അധ്യയന വർഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ THSLC അല്ലെങ്കിൽ SSLC/തുല്യത യോഗ്യതയോടൊപ്പം നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (NTC), കേരള സർക്കാർ എൻജിനീയറിങ് പരീക്ഷാ സർട്ടിഫിക്കറ്റ് (KGCE), അല്ലെങ്കിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സ് (VHSE) പാസ്സായവർക്ക് അപേക്ഷിക്കാം. സ്കൂളിൽ താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ളവർ മാത്രം സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം അട്ടപ്പാടി മുക്കാലിയിലുള്ള റസിഡൻഷ്യൽ സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04924-253347.
5. ലൈബ്രേറിയൻ (മോഡൽ റെസിഡൻഷ്യൽ സ്കൂൾ, അട്ടപ്പാടി)
ഇന്റർവ്യൂ തീയതി: 2026 സെപ്റ്റംബർ 10 (രാവിലെ 9.30 മണി)
അട്ടപ്പാടി മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ 2026-27 അധ്യയന വർഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ലൈബ്രേറിയനെ നിയമിക്കുന്നു. ലൈബ്രറി സയൻസിൽ ബിരുദവും (BLISc) കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിൽ പ്രവർത്തിപരിചയവുമുള്ളവർക്കാണ് അവസരം. സ്കൂൾ ക്യാമ്പസിൽ താമസിച്ച് ജോലി ചെയ്യാൻ തയ്യാറുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്സ്, ജാതി, പ്രവൃത്തിപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകർപ്പുകളുമായി അട്ടപ്പാടി മുക്കാലിയിലുള്ള റെസിഡൻഷ്യൽ സ്കൂളിൽ നേരിട്ട് ഹാജരാകണം. ഫോൺ: 04924-253347.
6. ബോണ്ടഡ് ലക്ചറർ (ഗവ. നഴ്സിങ് കോളേജ്, തിരുവനന്തപുരം)
ഇന്റർവ്യൂ തീയതി: 2026 സെപ്റ്റംബർ 9 (രാവിലെ 10.30 മണി)
തിരുവനന്തപുരം സർക്കാർ നഴ്സിങ് കോളേജിൽ ബോണ്ടഡ് ലക്ചർമാരുടെ ഒഴിവിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. എം.എസ്‌സി നഴ്സിങ് ബിരുദവും (M.Sc Nursing) കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ (KNMC) രജിസ്ട്രേഷനുമാണ് നിശ്ചിത യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും യോഗ്യത, വയസ്സ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സഹിതം കോളേജിൽ നേരിട്ടെത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2528601.
