
ഇന്ത്യൻ പോസ്റ്റ് പേയ്മെൻ്റ്സ് ബാങ്ക് പുതുതായി എക്സിക്യുട്ടീവ് റിക്രൂട്ട്മെൻ്റ് വിളിച്ചിട്ടുണ്ട്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക. ആകെ 51 ഒഴിവുകളുണ്ട്. താൽപര്യമുള്ളവർ മാർച്ച് 21ന് മുൻപായി അപേക്ഷ നൽകണം.
തസ്തിക & ഒഴിവ്
ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ് ബാങ്കിൽ എക്സിക്യൂട്ടീവ്, ഇന്ത്യയൊട്ടാകെയുള്ള ബാങ്കിന്റെ 51 സർക്കിളുകളിലായി നിയമനം നടക്കും. കേരള (ലക്ഷദ്വീപ്), ചത്തീസ്ഗഡ്, ആസാം, ബിഹാർ, ഗുജറാത്ത്, ഹരിയാന, ജമ്മു & കാശ്മീർ,മഹാരാഷ്ട്ര, ഗോവ, നോർത്ത് ഈസ്റ്റ്, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, പുതുച്ചേരി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സ്ഥലങ്ങളിലാണ് നിയമനം.
പ്രായപരിധി
21 വയസ് മുതൽ 35 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ ശമ്പളമായി ലഭിക്കും.
യോഗ്യത
അംഗീകൃത സ്ഥാപനത്തിന് കീഴിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി സർട്ടിഫിക്കറ്റ് വേണം. പ്രവൃത്തി പരിചയം ആവശ്യമില്ല. അപേക്ഷ നൽകുന്ന ഇടത്തെ താമസക്കാർക്ക് മുൻഗണന ലഭിക്കും.
അപേക്ഷ ഫീസ്
ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് 750 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടിക്കാർ 150 രൂപ അടച്ചാൽ മതി.
അപേക്ഷ
താൽപര്യമുള്ളവർ ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ് ബാങ്കിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം റിക്രൂട്ട്മെൻ്റ് ലിങ്ക് മുഖേന നേരിട്ട് അപേക്ഷിക്കണം. സംശയങ്ങൾക്ക് താഴെയുള്ള വിജ്ഞാപനം വായിച്ച് മനസിലാക്കുക.