Indian Railway Ticket Booking Staff Recruitment 2022 Apply Now

റെയിൽവേയുടെ പാലക്കാട് ഡിവിഷന് കീഴിലുള്ള വിവിധ സ്റ്റേഷനുകളിൽ സ്റ്റേഷൻ ടിക്കറ്റ്  ബുക്കിങ് ഏജന്റുമാരെ ( എസ്.ടി. ബി.എ. ) നിയമിക്കുന്നു . സ്റ്റേഷനുക ളിലെ അൺറിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം ( യു.ടി.എസ് . ) കൗണ്ടറുക ളിൽ ടിക്കറ്റ് നൽകുന്നതിനാണ് റെയിൽവേ ഇവരെ ഉപയോഗിക്കുക . 16 സ്റ്റേഷനുകളിലാണ് ഒഴിവുള്ളളത് .വിൽക്കുന്ന ടിക്കറ്റിന്റെ നിശ്ചിത ശതമാനം ഏജന്റിന് കമ്മിഷനായി ലഭിക്കും .

ഒഴിവുകൾ

ടിക്കറ്റ് വരുമാനത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷനുകളെ മൂന്ന് നോൺ സബർബൻ ഗ്രൂപ്പുകളായി ( എൻ.എസ്.ജി. ) തിരിച്ചിട്ടുണ്ട് . എൻ.എസ്.ജി. നാല് വിഭാഗത്തിൽ കാസർകോട് , കാഞ്ഞങ്ങാട് , പയ്യന്നൂർ , കുറ്റിപ്പുറം , ഒറ്റപ്പാലം സ്റ്റേഷനുകളാണുള്ളത് . എൻ.എസ്.ജി. അഞ്ച് വിഭാഗത്തിൽ പട്ടാമ്പി , പരപ്പനങ്ങാടി , കണ്ണപുരം , വാണിയമ്പലം സ്റ്റേഷനുകളും എൻ.എസ് . ജി . ആറ് വിഭാഗത്തിൽ എലത്തൂർ , കോട്ടിക്കുളം , വളപട്ടണം , കടലുണ്ടി , കണ്ണൂർ സൗത്ത് , കല്ലായി , തിക്കോടി സ്റ്റേഷനുകളുമാണുള്ളത് . ഈ 16 സ്റ്റേഷനുകളിലും ഓരോ ഒഴിവുവീ തമാണുള്ളത് . എൻ.എസ്.ജി. നാല് സ്റ്റേഷനുകളിൽ ഒരുവർഷത്തേക്കും മറ്റ് സ്റ്റേ ഷനുകളിൽ മൂന്നുവർഷത്തേക്കുമാണ് നിയമനം .

 വിദ്യാഭ്യാസ യോഗ്യത

പത്താംക്ലാസാണ് അടിസ്ഥാനയോഗ്യത . സ്റ്റേഷൻ നിൽക്കുന്ന അതേ ജില്ലയിലെ താമസക്കാരനാകണം . പ്രായം 18 വയസ്സിന് മുകളിലായിരിക്കണം . അപേക്ഷിക്കുമ്പോൾ ക്രിമിനൽ കേസുണ്ടാകരുതെന്നും പിരിച്ചുവിടപ്പെട്ട റെയിൽവേ ജീവനക്കാരനാകരു തെന്നും നിർബന്ധമുണ്ട് .

വേതനം

മൂന്ന് സ്ലാബുകളിലായാണ് കമ്മിഷൻ ലഭിക്കുക .വിൽക്കുന്ന ടിക്കറ്റുകളിൽനിന്ന് ലഭിക്കുന്നത് 20,000 രൂപവരെയാണെങ്കിൽ , അതിന്റെ 25 ശതമാനം കമ്മിഷ നായി ലഭിക്കും . 20,001 രൂപ മുതൽ ഒരുലക്ഷം രൂപ വരെയാണെങ്കിൽ , 25 ശതമാനമാണ് കമ്മിഷൻ . എന്നാൽ , ഒരുലക്ഷം രൂപയ്ക്ക് മുക ളിലാണ് കിട്ടുന്നതെങ്കിൽ , എൻ.എ സ്.ജി. ആറ് , അഞ്ച് സ്റ്റേഷനുകളിൽ പരമാവധി നാലുശതമാനവും എൻ.എസ്.ജി. നാല് സ്റ്റേഷനുക ളിൽ പരമാവധി രണ്ടുശതമാന വുമാണ് കമ്മീഷനായി ലഭിക്കുക . അപേക്ഷാഫോറത്തിൽ സമ്മതിച്ച നിരക്ക് ഇതിനെക്കാൾ കുറവാണെ ങ്കിൽ , അതിനനുസരിച്ച തുകയായിരിക്കും ലഭിക്കുക . സാധാരണ ടിക്കറ്റിന് പുറമേ മുതിർന്നവർക്കു ള്ള കൺസഷൻ ടിക്കറ്റ് , സീസൺ ടിക്കറ്റ് എന്നിവയും ഏജന്റുമാർക്ക് നൽകാം .

തിരഞ്ഞെടുപ്പ് രീതി

ഒരുലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനം ലഭിച്ചാൽ എത്ര കമ്മിഷൻ വേണ്ടിവരുമെന്ന് അപേക്ഷാഫോറത്തിൽ പൂരിപ്പിക്കണം . ഏറ്റവും കുറവ് കമ്മിഷൻ രേഖപ്പെ ടുത്തുന്നവരെയായിരിക്കും ഏജന്റായി നിയമിക്കുക . ഒരേ കമ്മിഷനാണ് രേഖപ്പെടുത്തിയതെങ്കിൽ നറുക്കിടും . ഒക്ടോബർ 26 – ന് ഉച്ചയ്ക്ക് 3.30 ന് അപേക്ഷാഫോറം പരിശോധിച്ചു ഏജന്റിനെ തിരഞ്ഞെടുക്കും  കവർ തുറക്കുമ്പോൾ അപേക്ഷകർക്കും ഓഫീസിലെത്തി ഇതിൽ പങ്കെടുക്കാം . തിരഞ്ഞെടുക്കപ്പെടു ന്നവർ എൻ.എസ്.ജി. നാല് സ്റ്റേ ഷനിലാണെങ്കിൽ 50,000 രൂപയും എൻ.എസ്.ജി. അഞ്ച് സ്റ്റേഷനിലാ ണെങ്കിൽ 25,000 രൂപയും എൻ.എ സ്.ജി. ആറ് സ്റ്റേഷനിലാണെങ്കിൽ 10,000 രൂപയും സുരക്ഷാതുകയാ യി കെട്ടിവയ്ക്കണം . കരാറവസാനിക്കുമ്പോൾ ഇത് തിരിച്ചുകിട്ടും .

 അപേക്ഷിക്കുന്ന രീതി

അപേക്ഷാഫോറം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം  അല്ലെങ്കിൽ പാലക്കാട് ഡിവിഷണൽ മാനേജരുടെ ഓഫീസിൽനിന്നോ ഒക്ടോബർ 26 – ന് ഉച്ചയ്ക്ക് 12 വരെ ലഭിക്കും . ഒരാൾ ഒന്നിൽ കൂടുതൽ സ്റ്റേഷനുകളി ലേക്ക് അപേക്ഷിക്കാൻ പാടില്ല . ഫോറത്തിന്റെ വില : 1,120 രൂപ . എൻ.എസ്.ജി. നാല് കളിലേക്കാണ് അപേക്ഷയെങ്കിൽ , 10,000 രൂപയും എൻ.എസ്.ജി. അഞ്ച് സ്റ്റേഷനുകളിലേക്കാണെ ങ്കിൽ , 5,000 രൂപയും എൻ.എസ് . ജി . ആറ് സ്റ്റേഷനുകളിലേക്കാണ ങ്കിൽ , 2,000 രൂപയും നിരതദ്രവ്യ നിക്ഷേപമായി ( ഏണസ്റ്റ് മണി ഡെപ്പോസിറ്റ് ) കെട്ടിവയ്ക്കണം . സ്റ്റേഷനു പൂരിപ്പിച്ച അപേക്ഷയോടൊപം പുതിയ പാസ്പോർട്ട് സൈസ് കളർ ഫോട്ടോ , അപേക്ഷാഫോറത്തിന്റെയും നിരതദ്രവ്യനിക്ഷേപ ത്തിന്റെയും തുകയ്ക്കുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് , റസിഡൻസർട്ടിഫിക്കറ്റ് , വയസ്സ് തെളിയിക്കുന്ന സർട്ടിഫി ക്കറ്റ് , എസ്.എസ്.എൽ.സി. മാർക്ക് ലിസ്റ്റ് എന്നിവയുടെ പകർപ്പുകൾ എന്നിവയുണ്ടായിരിക്കണം . സർട്ടി ഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റി ന്റെയും പകർപ്പുകൾ ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്തിരിക്കണം .

അപേക്ഷ സീനിയർ ഡിവി ഷണൽ കമേഴ്സ്യൽ മാനേജർ , പാലക്കാട് ഡിവിഷൻ , റെയിൽവേ ഡിവിഷണൽ ഓഫീസ് , കൊമേഴ്സ്യൽ   ബ്രാഞ്ച് , സതേൺ റെയിൽവേ , പാലക്കാട് -678002 എന്ന വിലാസത്തിൽ അയക്കണം .

കവറിന് പുറത്ത് Application for appointment as STBA at____ station എന്ന് എഴുതിയിരിക്ക ണം . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 26 – ന് മൂന്നുമണി അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാൻ ലിങ്ക് ചുവടെ കൊടുക്കുന്നു

Application Form

Website Link

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *