
ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് (മോട്ടോർ ട്രാൻസ്പോർട്ട്) തസ്തികയിലേക്കു ള്ള തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷ ണിച്ചു. 455 ഒഴിവുണ്ട്. രാജ്യത്തെ 37 സബ്സിഡിയറി ബ്യൂറോകൾ ക്കുകീഴിലാണ് ഇത്രയും ഒഴിവു കൾ. ഇതിൽ ഒൻപത് ഒഴിവാണ് (ജനറൽ-7, ഒബിസി-2) തിരുവനന്തപുരം സബ്സിഡിയറി ബ്യൂറോ യ്ക്കുകീഴിലുള്ളത്. ഡ്രൈവിങ് അറി യുന്നവർക്കാണ് അവസരം.
ശമ്പളം: 21,700-69,100 രൂപ. കൂടാതെ അടിസ്ഥാനശമ്പളത്തി ന്റെ 20 ശതമാനം തുക സെക്യൂരിറ്റി അലവൻസായും ലഭിക്കും.
യോഗ്യത : പത്താം ക്ലാസ് വിജയം, മോട്ടോർകാർ ഓടി ക്കുന്നതിനുള്ള (എൽഎംവി). ലൈസൻസും ലൈസൻസെ ടുത്തശേഷം ഒരുവർഷത്തെ ഡ്രൈവിങ് പരിചയവും. വാഹന ങ്ങളുടെ ചെറിയ കേടുപാടുകൾ തീർക്കാനും അറിയണം. അപേക്ഷി ക്കുന്നത് ഏത് സംസ്ഥാനത്തേക്കാ ണോ ആ സംസ്ഥാനത്തെ താമസ ക്കാരനാണെന്ന് തെളിയിക്കുന്ന ഡൊമിസൈൽ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
പ്രായം: 2025 സെപ്റ്റംബർ 28-ന് 18-27 വയസ്സ്. ഉയർന്ന പ്രാ യപരിധിയിൽ എസി, എസ്ടി വിഭാഗക്കാർക്ക് അഞ്ചുവർഷ ത്തെയും ഒബിസി (എൻസിഎൽ) വിഭാഗക്കാർക്ക് മൂന്നുവർഷത്തെ യും ഇളവ് ലഭിക്കും. വിധവകൾ ക്കും പുനർവിവാഹിതരാവാത്ത വിവാഹ മോചിതകൾക്കും അർഹമായ ഇളവുകൾ ലഭിക്കും
ഫീസ്: എല്ലാ അപേക്ഷകരും പ്രോസസ്സിങ് ചാർജായ 550 രൂപ അടയ്ക്കണം. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിൽപ്പെ ടുന്ന പുരുഷന്മാർ ഇതിനുപുറമേ പരീക്ഷാഫീസായ 100 രൂപകൂടി അടയ്ക്കണം. ഓൺലൈനായും ജനറേറ്റ് ചെയ്ത ചലാൻ മുഖേന എസ്ബിഐ ബ്രാഞ്ചുകളിൽ പണമായും ഫീസടയ്ക്കാം.
അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങളുൾപ്പെടെ വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.mha.gov.in, www.ncs.gov. in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ഇതേ വെബ്സൈറ്റുകൾ വഴിയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റം : 28.