Guruvayur Devasam Board recruitment 2022 Apply Now

ഗുരുവായൂർ ദേവസ്വത്തിൽ സോപാനം കാവൽ /വനിതാ സെക്യൂരിറ്റി ഗാർഡ് 27 ഒഴിവുകൾ

ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ ഒന്നുമുതൽ ആറ് മാസത്തേക്കാണ് നിയമനം. അപേക്ഷകർ ഈശ്വര വിശ്വാസികളായ ഹിന്ദുക്കൾ ആയിരിക്കണം

സോപാനം കാവൽ

നിലവിലുള്ള ഒഴിവ് 15. യോഗ്യത ഏഴാം ക്ലാസ് വിജയിക്കണം കൂടാതെ നല്ല ആരോഗ്യവും ഉണ്ടാകണം അപേക്ഷിക്കുവാനുള്ള പ്രായപരിധി 30 വയസ്സുമുതൽ 50 വയസ്സുവരെ പ്രായം കണക്കാക്കുന്നത് 2022 ജനുവരി ഒന്നിന് അടിസ്ഥാനത്തിൽ. ശമ്പളം 15000 രൂപ . നിലവിൽ സ്വപാനം കാവൽക്കാരുടെ അപേക്ഷ പരിഗണിക്കില്ല . പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് 10% റിസർവേഷൻ ഉണ്ട്.

വനിതാ സെക്യൂരിറ്റി ഗാർഡ്

 ഒഴിവുകൾ 12. അപേക്ഷിക്കാനുള്ള യോഗ്യത ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. പ്രായപരിധി 55 മുതൽ 60 വയസ്സുവരെ പ്രായം കണക്കാക്കുന്നത് 2022 ജനുവരി ഒന്നിന് അടിസ്ഥാനത്തിൽ. ശമ്പളം 15000 രൂപ

അപേക്ഷകർ ശാരീരിക ന്യൂനതകൾ ഇല്ലാത്തവർ ആയിരിക്കണം നല്ല കാഴ്ചശക്തി വേണം. അസിസ്റ്റൻറ് സർജനിൽ കുറയാത്ത ഗവൺമെൻറ് ഡോക്ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.

അപേക്ഷാഫോറം ദേവസ്വം ഓഫീസിൽ നിന്ന് ഏപ്രിൽ 30 വരെ വാങ്ങാവുന്നതാണ് . അപേക്ഷാ ഫോറത്തിന് 50 രൂപ നൽകണം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് ബന്ധപ്പെട്ട അധികാരികൾ നിന്ന് ലഭിച്ച ജാതി തെളിയിക്കുന്ന രേഖകളുടെ പകർപ്പ് ഹാജരാക്കിയാൽ അപേക്ഷാഫോറം സൗജന്യമായി ലഭിക്കും

വയസ്സ്, യോഗ്യതകൾ, ജാതി, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഉള്ള അപേക്ഷ ദേവസ്വം ഓഫീസിൽ നേരിട്ടു അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റർ ഗുരുവായൂർ ദേവസ്വം ഗുരുവായൂർ 680101 എന്ന മേൽവിലാസത്തിൽ മെയ് മൂന്നിന് വൈകുന്നേരം അഞ്ചുമണിക്ക് ലഭിക്കത്തക്കവിധം തപാൽമാർഗം അപേക്ഷിക്കുക. വിശദവിവരങ്ങൾക്ക് 04872556335

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *