കേരള സര്‍ക്കാരിന്റെ തൃശ്ശൂര്‍ മൃഗശാലയില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക
Vacancy
- സെക്യൂരിറ്റി ഗാർഡ് 5
- ഗാർഡനർ 2
Age Limit
- സെക്യൂരിറ്റി ഗാർഡ് 50 വയസ്സ് കവിയരുത്.
- ഗാർഡനർ 60 വയസ്സ് കവിയരുത്
Qualification
- സെക്യൂരിറ്റി ഗാർഡ് എസ്.എസ്.എൽ.സി.അല്ലെങ്കിൽ തത്തുല്യ യോഗ്യത പാസായിരിക്കണം. ആർമി/നേവി/എയർ ഫോഴ്സ് എന്നി സേനാവിഭാഗങ്ങളിൽ 10 വർഷത്തിൽ കുറയാത്ത മിലിട്ടറി സേവനം..
- ഗാർഡനർ ഏഴാം ക്ലാസ് പാസായിരിക്കണം. ഡിഗ്രി ഉണ്ടായിരിക്കാൻ പാടില്ല. കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര-സംസ്ഥാന പൊതു മേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര സംസ്ഥാന നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ ഗാർഡനറായി 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
എങ്ങനെ അപേക്ഷിക്കണം ?
അപേക്ഷ ഫാറവും വിശദ വിവരങ്ങളും കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷാ ഫോര്‍മാറ്റ് താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുത്ത്, അത് പൂരിപ്പിച്ചു താഴെ കൊടുത്ത അഡ്രസ്സിലേക്ക് അയക്കണം. അപേക്ഷകൾ നേരിട്ടും thrissurzoologicalpark@gmail.com എന്ന ഇ – മെയ് ലിലും സ്വീകരിക്കുന്നതാണ് . സർട്ടിഫിക്കറ്റുകളുടെ അസ്സൽ അഭിമുഖ സമയത്തു ഹാജരാക്കണം .
ഡയറക്ടർ
തൃശ്ശൂർ സുവോളജിക്കൽ പാർക്ക്പുത്തൂർ പി . ഓ
കുരിശുമൂലക്കു സമീപം തൃശ്ശൂർ -680014 കേരളം
E – mail : thrissurzoologicalpark@gmail.com