കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന വിവിധ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, പി.ജി, പോളിടെക്നിക്, ഐ.ടി.ഐ, സി.എ/സി.എം.എ/സി.എസ്, സിവിൽ സർവീസ് പരിശീലനം എന്നിവ നടത്തുന്ന ന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്ക് ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താം.
പൊതുവായ വിവരങ്ങളും യോഗ്യതകളൾ
- അർഹരായ വിഭാഗങ്ങൾ: കേരളത്തിൽ പഠിക്കുന്നവരും സ്ഥിരതാമസക്കാരുമായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾ.
- വരുമാന പരിധി: ബി.പി.എൽ (BPL) വിഭാഗക്കാർക്കാണ് മുൻഗണന. ഇവരുടെ അഭാവത്തിൽ 8 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള എ.പി.എൽ (APL) വിഭാഗക്കാരെയും പരിഗണിക്കും.
- ആവശ്യമായ രേഖകൾ: അപേക്ഷകരുടെ പേരിൽ ഷെഡ്യൂൾഡ്/കൊമേഴ്സ്യൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യണം.
1. പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ്
- അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 30
- രേഖകൾ സമർപ്പിക്കേണ്ട തീയതി: അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും ഡിസംബർ 2-നു മുൻപ് സ്ഥാപന മേധാവിക്കു നൽകണം.
- അപേക്ഷ അയക്കേണ്ട ലിങ്ക്: www.mwdscholarship.kerala.gov.in
- യോഗ്യത: 2025-26 അധ്യയനവർഷം സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് എസ്എസ്എൽസി/ടിഎച്ച്എസ്എൽസി, പ്ലസ് ടു/വിഎച്ച്എസ്ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് നേടിയവർക്കും ബിരുദത്തിന് 80% മാർക്കും പിജിക്ക് 75% മാർക്കും നേടിയവർക്കുമുള്ള സ്കോളർഷിപ്പാണിത്.
- സ്കോളർഷിപ്പ് തുക: എസ്എസ്എൽസി/ടിഎച്ച്എസ്എൽസി, പ്ലസ് ടു/വിഎച്ച്എസ്ഇ വിദ്യാർത്ഥികൾക്ക് 10,000 രൂപയും ബിരുദ/പിജി വിദ്യാർത്ഥികൾക്ക് 15,000 രൂപയുമാണ് ലഭിക്കുക.
2. സിവിൽ സർവീസ് ഫീ റീ-ഇംബേഴ്സ്മെന്റ് സ്കോളർഷിപ്പ്
- അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 30-നു മുൻപ് അപേക്ഷിക്കണം.
- രേഖകൾ സമർപ്പിക്കേണ്ട തീയതി: അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും ഡിസംബർ 2-നു മുൻപ് സ്ഥാപന മേധാവിക്കു നൽകണം.
- അപേക്ഷ അയക്കേണ്ട ലിങ്ക്: www.mwdscholarship.kerala.gov.in
- യോഗ്യത: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ റിസർച്ച് (പൊന്നാനി), വിവിധ യൂണിവേഴ്സിറ്റികൾക്കു കീഴിലെ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
- സ്കോളർഷിപ്പ് തുക: 2026-27 സാമ്പത്തിക വർഷം സിവിൽ സർവീസ് പരിശീലനത്തിനു ചെലവാകുന്ന തുക തിരികെ നൽകുന്ന പദ്ധതിയാണിത്. പരമാവധി 20,000 രൂപയും ഹോസ്റ്റൽ ഫീസായി 10,000 രൂപയും ലഭിക്കും.
- പ്രത്യേക നിബന്ധന: ഫീസ് രസീപ്റ്റ് ഹാജരാക്കണം.
3. എ.പി.ജെ.അബ്ദുൽ കലാം സ്കോളർഷിപ്പ്
- അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 25
- രേഖകൾ സമർപ്പിക്കേണ്ട തീയതി: അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും നവംബർ 28-നകം സ്ഥാപന മേധാവിക്കു നൽകണം.
- അപേക്ഷ അയക്കേണ്ട ലിങ്ക്: www.mwdscholarship.kerala.gov.in
- യോഗ്യത: സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ 3 വർഷ ഡിപ്ലോമ കോഴ്സ് പഠിക്കുന്നവർക്കുള്ള സ്കോളർഷിപ്പ്. മെറിറ്റ് സീറ്റിൽ അഡ്മിഷൻ കിട്ടിയവർക്കാണ് അർഹത.
- സ്കോളർഷിപ്പ് തുക: 6,000 രൂപയാണ് ലഭിക്കുക (കോഴ്സ് കാലയളവിൽ ഒരിക്കലേ സ്കോളർഷിപ്പ് ലഭിക്കൂ).
- സംവരണവും തിരഞ്ഞെടുപ്പും: 30% സ്കോളർഷിപ്പ് പെൺകുട്ടികൾക്കാണ്; അർഹരായ പെൺകുട്ടികൾ ഇല്ലെങ്കിൽ ആൺകുട്ടികളെ പരിഗണിക്കും. കുടുംബ വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
4. സിഎ/സിഎംഎ/സിഎസ് സ്കോളർഷിപ്പ്
- അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 25
- രേഖകൾ സമർപ്പിക്കേണ്ട തീയതി: അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും നവംബർ 30-നുള്ളിൽ ‘ഡയറക്ടറേറ്റ് ഓഫ് മൈനോറിറ്റി വെൽഫെയർ, വികാസ് ഭവൻ, തിരുവനന്തപുരം-33’ എന്ന വിലാസത്തിൽ എത്തിക്കണം.
- അപേക്ഷ അയക്കേണ്ട ലിങ്ക്: www.mwdscholarship.kerala.gov.in
- യോഗ്യത: ചാർട്ടേഡ് അക്കൗണ്ടൻസി (CA), കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടിങ് (CMA), കമ്പനി സെക്രട്ടറി (CS) കോഴ്സുകൾ പഠിക്കുന്നവർക്കുള്ള സ്കോളർഷിപ്പ്. ഇന്റർമീഡിയറ്റ്/ഫൈനൽ പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കാണ് സ്കോളർഷിപ്പ്. ഫൗണ്ടേഷനോ 60% മാർക്കോടെ ബിരുദമോ പൂർത്തിയാക്കണം. ഫൈനൽ പരീക്ഷയ്ക്കു തയാറെടുക്കുന്നവർ ഇന്റർമീഡിയറ്റ് ജയിച്ചിരിക്കണം.
- സ്കോളർഷിപ്പ് തുക: 15,000 രൂപയാണ് ലഭിക്കുക.
- സംവരണം: 50% സ്കോളർഷിപ്പ് പെൺകുട്ടികൾക്കാണ്; പെൺകുട്ടികളുടെ അഭാവത്തിൽ ആൺകുട്ടികളെ പരിഗണിക്കും.
- പ്രത്യേക രേഖകൾ: അപേക്ഷയോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റുകൾക്കു പുറമേ ഫൗണ്ടേഷൻ/ഇന്റർമീഡിയറ്റ് സർട്ടിഫിക്കറ്റും പ്രസ്തുത കോഴ്സിനു പഠിക്കുന്നുവെന്നു സാക്ഷ്യപ്പെടുത്തുന്ന രേഖകളും അപ്ലോഡ് ചെയ്യണം.
5. ഐടിഐ/ഐടിസി ഫീ റീഇംബേഴ്സ്മെന്റ് സ്കോളർഷിപ്പ്
- അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 20-നുള്ളിൽ അപേക്ഷിക്കണം.
- രേഖകൾ സമർപ്പിക്കേണ്ട തീയതി: അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും നവംബർ 25-നു മുൻപു സ്ഥാപന മേധാവിക്കു നൽകണം.
- അപേക്ഷ അയക്കേണ്ട ലിങ്ക്: www.mwdscholarship.kerala.gov.in
- യോഗ്യത: സർക്കാർ അംഗീകൃത പ്രൈവറ്റ് ഐടിഐ/ഐടിസികളിൽ ഒന്ന്/രണ്ട് വർഷ കോഴ്സുകൾ പഠിക്കുന്നവർക്കുള്ള സ്കോളർഷിപ്പ്.
- സ്കോളർഷിപ്പ് തുക: ഒരു വർഷ കോഴ്സിനു 10,000 രൂപയും രണ്ടു വർഷ കോഴ്സിന് 20,000 രൂപയുമാണു ലഭിക്കുക.
- സംവരണവും തിരഞ്ഞെടുപ്പും: 10% സ്കോളർഷിപ്പ് പെൺകുട്ടികൾക്കാണ്. കുടുംബവരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് നൽകുന്നത്.
