Government latest Jobs Apply now

കേരള സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനത്തിനായി യോഗ്യരായവരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു

  • ​ആശാവർക്കർ
  • ​ക്രഷ് ഹെൽപ്പർ
  • ​അങ്കണവാടി വർക്കർ
  • ​അങ്കണവാടി ഹെൽപ്പർ
  • ​ഡ്രൈവർ കം അറ്റൻഡർ
കണ്ണൂർ

ആശാവർക്കർ നിയമനം: തളിപ്പറമ്പ് മുള്ളൂൽ ആയുഷ്മാൻ ആരോഗ്യ മന്ദിരന്റെ കീഴിലുള്ള 10-ാം വാർഡിൽ ആശാവർക്കർ നിയമനം. യോഗ്യത: എസ്.എസ്.എൽ.സി. പ്രായം: 25-45. സ്ത്രീകൾക്ക് അപേക്ഷിക്കാം. അപേക്ഷ ജൂൺ 26 നകം പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം.

​കാസർഗോഡ്

ആശാവർക്കർ നിയമനം: കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശാവർക്കർ നിയമനം. പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വിവാഹിതർക്ക് അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എൽ.സി. പ്രായം: 25-45. അഭിമുഖം ജൂലൈ 4ന് 10.30ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ. ഫോൺ: 0499-4280700.

​വയനാട്

സർക്കാർ ഒഴിവുകൾ (ക്രഷ് ഹെൽപ്പർ): വൈത്തിരി പഞ്ചായത്തിലെ വൈത്തിരി ടൗൺ അങ്കണവാടിയിൽ ക്രഷ് ഹെൽപ്പർ നിയമനം. വൈത്തിരി പഞ്ചായത്തിൽ സ്ഥിരതാമസക്കാർക്കാണ് അവസരം. പ്രായം: 18-35. യോഗ്യത: എസ്.എസ്.എൽ.സി. ജൂൺ 30നകം അപേക്ഷ കൽപ്പറ്റ അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിൽ ലഭിക്കണം. അപേക്ഷാഫോമിന്റെ മാതൃക ഓഫീസിൽ ലഭിക്കും. ഫോൺ: 0493-6201110.

​മലപ്പുറം

അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവുകൾ: പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായ വനിതകൾക്ക് വർക്കർ തസ്തികയിലേക്കും, എഴുത്തും വായനയും അറിയാവുന്നതും എന്നാൽ എസ്.എസ്.എൽ.സി പാസാവാത്തതുമായ വനിതകൾക്ക് ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷിക്കാം. പ്രായപരിധി 46 വയസ്സ്. അപേക്ഷകൾ ജൂലൈ 15-നകം മലപ്പുറം അഡീഷണൽ ഐസിഡിഎസ് ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 85900 03677, 96451 63871.

ഡ്രൈവർ കം അറ്റൻഡർ ഒഴിവ്: മലപ്പുറം ജില്ലാ നിർമിതി കേന്ദ്രത്തിൽ ഡ്രൈവർ കം അറ്റൻഡർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സിയും എൽ.എം.വി. ബാഡ്‌ജോടുകൂടിയ ഡ്രൈവിംഗ് ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ അപേക്ഷകളും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ജൂൺ 30-നുള്ളിൽ ജില്ലാ നിർമിതി കേന്ദ്രം ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 0483 273 5594.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel