സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. 2023 ജനുവരി ഒന്ന് അടിസ്ഥാനമാക്കി 18 വയസ്സ് പൂർത്തിയായവരെ ഉൾപ്പെടുത്തിയുള്ള കരട് പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു.അർഹരായവർക്ക് സെപ്റ്റംബർ 23 വരെ പട്ടികയിൽ പേര് ചേർക്കാം. മരിച്ചവരെയും താമസം മാറിയവരെയും പട്ടികയിൽനിന്ന് ഒഴിവാക്കും.
2020ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലേയും വോട്ടർ പട്ടിക പുതുക്കുന്നത്. തദ്ദേശ ഉപതെരഞ്ഞെടുപ്പിനും 2025ലെ പൊതുതെരഞ്ഞെടുപ്പിനും ആവശ്യമായ ഭേദഗതികളോടെ ഈ പട്ടിക ഉപയോഗിക്കും.പട്ടികയിൽ പേര് ചേർക്കാനും ഉൾക്കുറിപ്പ് തിരുത്താനും സ്ഥാനമാറ്റം വരുത്താനും sec.kerala.gov.inലൂടെ അപേക്ഷിക്കാം. അക്ഷയ കേന്ദ്രം, അംഗീകൃത ജനസേവന കേന്ദ്രം എന്നിവ മുഖേനയും അപേക്ഷകൾ സമർപ്പിക്കാം
സ്വന്തം നിലയിലും ഫോമുകൾ സമർപ്പിക്കാം
ബി എല്‍ ഒമാരുടെ സഹായം കൂടാതെ സ്വന്തമായും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന്, വോട്ടേഴ്സ് സർവീസ് പോർട്ടൽ, വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ്, www.voters.eci.gov.in ഇവയിൽ ഏതെങ്കിലും ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.ceokerala.gov.in സന്ദർശിക്കാം.
അപേക്ഷ ഫോറങ്ങൾ
- ഫോം 6 – പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്
- ഫോം 6A – പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്
- ഫോം 6B – ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന്
- ഫോം 7 – വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതിന് / പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിന്
- ഫോം 8 – തെറ്റു തിരുത്തുന്നതിന്, മേൽവിലാസം മാറ്റുന്നതിന്, കാർഡ് മാറ്റി ലഭിക്കുന്നതിന്, ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തുന്നതിന്
- 17 തികഞ്ഞവർക്ക് അപേക്ഷിക്കാം
- 17 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ച ശേഷം ജനുവരി 1, ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 എന്നീ നാല് തീയതികളിൽ എന്നാണോ 18 വയസ് പൂര്‍ത്തിയാകുന്നത്, ആ യോഗ്യതാ തീയതി അനുസരിച്ച് അപേക്ഷ പരിശോധിക്കുകയും അർഹതയനുസരിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ഉൾപ്പെടുത്തുകയും ചെയ്യും. ഇതിനു ശേഷം തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും.
അന്തിമ വോട്ടർപട്ടിക
സ്പെഷ്യൽ സമ്മറി റിവിഷന്റെ ഭാഗമായുള്ള കരട് വോട്ടർ പട്ടിക 2023 ഒക്ടോബർ 17 ന് പ്രസിദ്ധീകരിക്കും. കരട് പട്ടികയിലുള്ള അവകാശങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുന്നതിന് 30.11.2023 വരെ സമയം അനുവദിച്ചിട്ടുണ്ട്. 2024 ജനുവരി 1 യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടർ പട്ടിക 2024 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.
2024 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അർഹതയുള്ള എല്ലാ ആളുകളെയും ഉൾപ്പെടുത്തി കുറ്റമറ്റ വോട്ടർ പട്ടിക തയ്യാറാക്കാനാണ് ശ്രമം. ഇതിനായി വീടുകൾ സന്ദർശിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാർക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിന് പൊതുജനങ്ങളുടെ സഹകരണം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അഭ്യർത്ഥിച്ചു.