DSSSB Attander Recruitment Apply Now

ഡൽഹി ഹൈക്കോടതിയിലെ അറ്റെൻഡന്റ് തസ്തികകളിലേ ക്കുള്ള നിയമനത്തിന് ഡൽഹി സബോഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. 334 ഒഴിവുണ്ട്. വിജ്ഞാ പന നമ്പർ:03/2025

തസ്തികകളും ഒഴിവും:

  • കോർട്ട് അറ്റെൻഡന്റ്-318,
  • റൂം അറ്റെൻ ഡന്റ്-13,
  • സെക്യൂരിറ്റി അറ്റെൻ ഡൻറ്-3.
  • ശമ്പളസ്കെയിൽ: ലെവൽ 3.

യോഗ്യത: പത്താംക്ലാസ് വിജയം/ഇൻഡസ്ട്രിയൽ ട്രെ യിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള സർട്ടിഫിക്കറ്റ്/തത്തുല്യം.

പ്രായം: 18-27 വയസ്സ്. അപേ ക്ഷകർ 1998 ജനുവരി രണ്ടിനു മുൻപോ 2007 ജനുവരി ഒന്നിനുശേഷമോ ജനിച്ചവരാകരുത്. സംവരണവിഭാഗക്കാർക്ക് നിയ മാനുസൃത ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: പൊതുപരീക്ഷയും അഭിമുഖവും നടത്തിയാ യിരിക്കും തിരഞ്ഞെടുപ്പ്.

ഡൽഹിയിലും ഡിഎസ്എ സ്എസ്ബി നിശ്ചയിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും വെച്ചാ യിരിക്കും പരീക്ഷ. ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയ്ക്ക് 100 ചോദ്യമാണുണ്ടാവുക. 100 മാർ ക്കിനായിരിക്കും പരീക്ഷ. ഓരോ തെറ്റുത്തരത്തിനും 0.25 മാർക്കു വീതം കുറയും. ഹിന്ദി, ഇംഗ്ലീഷ്, പൊതുവി ജ്ഞാനം, അരിമെറ്റിക് എന്നീ വിഷയങ്ങളിൽനിന്നായിരിക്കും ചോദ്യങ്ങൾ. പരീക്ഷയിൽ 50 ശതമാനം (എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 45 ശതമാനം) മാർക്ക് നേടുന്നവ രെയാണ് അഭിമുഖത്തിന് പരിഗ ണിക്കുക. 15 മാർക്കായിരിക്കും അഭിമുഖത്തിന്.

അപേക്ഷാഫീസ്: വനിതകൾക്കും എസ്സി, എസ്ടി വിഭാഗ ക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല. മറ്റു ള്ളവർ 100 രൂപ എസ്ബിഐ ഇ-പേ വഴി അടയ്ക്കണം.

അപേക്ഷ: ഓഗസ്റ്റ് 26 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി: സെപ്റ്റം ബർ 24. വിശദവിവരങ്ങൾ ക്കും അപേക്ഷിക്കുന്നതിനും https://dsssbonline.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *