Clerk Job Vacancy Apply Now

കേരള സർക്കാർ സ്ഥാപനത്തിൽ ക്ലർക്ക് ഒഴിവ് പാലക്കാട്‌ ജില്ലയില്‍ മലമ്പുഴ ഉദ്യാനത്തിൽ ഡി.ടി.പി.സി യുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സുഗമമായി നടത്തുന്നതിന് ഹെഡ് വർക്സ് സബ് ഡിവിഷൻ മലമ്പുഴ കാര്യാലയത്തിലേക്ക് ക്ലർക്കിനെ ആവശ്യമുണ്ട്.

ഉദ്യോഗാർഥികൾ ബിരുദധാരികളും, മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടർ ടൈപ്പിങ് പരിജ്ഞാനമുള്ള 35 വയസ്സിൽ കവിയാത്ത പ്രായമുള്ളവരും ആയിരിക്കണം.

മലമ്പുഴ,അകത്തേത്തറ, പുതുപ്പരിയാരം ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ള ഉദ്യോഗാർഥികളെയാണ് പരിഗണിക്കുന്നത്. ഒരു വർഷത്തെ കരാറടിസ്ഥാനത്തില്‍ പ്രതിമാസം 21,175- രൂപ വേതനത്തിലാണ് നിയമനം. അപേക്ഷയും ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പും eemalampuzhadivision@gmail.com എന്ന വിലാസത്തിൽ നവംബർ 30 ന് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ നൽകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

➖➖➖➖➖➖➖➖➖➖➖➖
സിവിൽ എഞ്ചിനീയർ നിയമനം പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനിയിലെ ഒരു മെഗാവാട്ട് പാലക്കുഴി മിനി ജലവൈദ്യുത പദ്ധതിയിലേക്ക് സിവിൽ എഞ്ചിനീയറെ നിയമിക്കുന്നു. 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. സിവിൽ എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത. വൈദ്യുത പദ്ധതികളുടെ സിവിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഉള്ള പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്. പട്ടികജാതി/ പട്ടിക വർഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഡിസംബർ മൂന്നിനകം കമ്പനി സെക്രട്ടറി, പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനി ലിമിറ്റഡ്, ജില്ലാ പഞ്ചായത്ത് ബിൽഡിങ്, പാലക്കാട് എന്ന വിലാസത്തിൽ ലഭ്യമാക്കണം.

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *