COMBINED DEFENCE SERVICES EXAMINATION (I), 2026‘-ന്റെ (CDS-I) ഇന്ത്യൻ മിലിട്ടറി, ഇന്ത്യൻ നേവി അക്കാദമി, ഇന്ത്യൻ എയർഫോഴ്സ്പ ഇന്ത്യൻ എയർഫോഴ്സ് പരീക്ഷകൾക്കായി യോഗ്യരായവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു
| സ്ഥാപനം | കോഴ്‌സ് | ഒഴിവുകൾ |
|---|---|---|
| ഇന്ത്യൻ മിലിട്ടറി അക്കാദമി (IMA), ഡെറാഡൂൺ | 100 | |
| ഇന്ത്യൻ നേവൽ അക്കാദമി (INA), ഏഴിമല | 22 | |
| എയർഫോഴ്‌സ് അക്കാദമി (AFA), ഹൈദരാബാദ് | 32 | |
| ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി (OTA), ചെന്നൈ | എസ്.എസ്.സി പുരുഷൻമാർ (SSC Men) | 170 |
| ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി (OTA), ചെന്നൈ | എസ്.എസ്.സി വനിതകൾ (നോൺ-ടെക്നിക്കൽ കോഴ്‌സ്) (SSC Women) | 18 |
| ആകെ | 342 |
1. വിദ്യാഭ്യാസ യോഗ്യത
ഓരോ അക്കാദമിയിലേക്കുമുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതകൾ ചുവടെ നൽകിയിരിക്കുന്നു
| അക്കാദമി | ആവശ്യമായ യോഗ്യത |
|---|---|
| ഇന്ത്യൻ മിലിട്ടറി അക്കാദമി (IMA), ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി (OTA – Men & Women) | അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം (Degree) അല്ലെങ്കിൽ തത്തുല്യമായത്. |
| ഇന്ത്യൻ നേവൽ അക്കാദമി (INA) | അംഗീകൃത യൂണിവേഴ്സിറ്റി/സ്ഥാപനത്തിൽ നിന്നുള്ള എഞ്ചിനീയറിംഗ് ബിരുദം (Degree in Engineering). |
| എയർഫോഴ്‌സ് അക്കാദമി (AFA) | അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം (ബിരുദത്തിന് 10+2 തലത്തിൽ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചിരിക്കണം) അല്ലെങ്കിൽ ബാച്ചിലർ ഓഫ് എഞ്ചിനീയറിംഗ് (Bachelor of Engineering). |
പ്രത്യേക ശ്രദ്ധയ്ക്ക്:
- ഫൈനൽ ഇയർ/സെമസ്റ്റർ ബിരുദ കോഴ്‌സിന് പഠിക്കുന്നവർക്കും അപേക്ഷിക്കാം.
- എന്നാൽ, കോഴ്‌സ് ആരംഭിക്കുന്ന തീയതിക്ക് മുൻപ് ഡിഗ്രി പാസായതിന്റെ തെളിവ് (Proof of Passing the Degree Examination) സമർപ്പിക്കണം.
2. പ്രായപരിധി
പ്രായപരിധി, 2027 ജനുവരി 1 അടിസ്ഥാനമാക്കിയുള്ളതാണ്:
| അക്കാദമി | പ്രായപരിധി | വൈവാഹിക നില |
|---|---|---|
| IMA, INA | 2003 ജനുവരി 2-ന് മുൻപോ 2008 ജനുവരി 1-ന് ശേഷമോ ജനിച്ചവരാകരുത്. | അവിവാഹിതരായ പുരുഷന്മാർ മാത്രം. |
| AFA | 2003 ജനുവരി 2-ന് മുൻപോ 2007 ജനുവരി 1-ന് ശേഷമോ ജനിച്ചവരാകരുത്. അതായത് 20-നും 24-നും ഇടയിൽ പ്രായം. (CP Licence ഉള്ളവർക്ക് 26 വയസ്സുവരെ ഇളവുണ്ട്) . | 25 വയസ്സിന് താഴെയുള്ളവർ അവിവാഹിതരായിരിക്കണം. |
| OTA (Men) – SSC കോഴ്‌സ് | 2002 ജനുവരി 2-ന് മുൻപോ 2008 ജനുവരി 1-ന് ശേഷമോ ജനിച്ചവരാകരുത്. | അവിവാഹിതരായ പുരുഷന്മാർ മാത്രം. |
| OTA (Women) – SSC കോഴ്‌സ് | 2002 ജനുവരി 2-ന് മുൻപോ 2008 ജനുവരി 1-ന് ശേഷമോ ജനിച്ചവരാകരുത്. | അവിവാഹിതരായ വനിതകൾ, വീണ്ടും വിവാഹം കഴിക്കാത്ത സന്താനങ്ങളില്ലാത്ത വിധവകൾ, വീണ്ടും വിവാഹം കഴിക്കാത്ത സന്താനങ്ങളില്ലാത്ത വിവാഹമോചിതർ (നിയമപരമായ രേഖകൾ സഹിതം) എന്നിവർക്ക് അപേക്ഷിക്കാം. |
3. അപേക്ഷാ രീതി
- അപേക്ഷിക്കേണ്ട രീതി: ഓൺലൈൻ വഴി മാത്രം.
- വെബ്സൈറ്റ്: https://upsconline.nic.in.
- അവസാന തീയതി: 2025 ഡിസംബർ 30, വൈകുന്നേരം 06:00 മണിക്ക് മുൻപ്.
- അപേക്ഷാ പ്രക്രിയ:
- UPSC ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് Universal Registration Number (URN) നേടുക.
- Common Application Form (CAF) പൂരിപ്പിക്കുക. അപേക്ഷകർ അവരുടെ ഫോട്ടോയും ലൈവ് ഫോട്ടോയും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
- Examination Specific Module (പരീക്ഷാ കേന്ദ്രം, ഫീസ് തുടങ്ങിയവ) പൂരിപ്പിക്കുക.
- അപേക്ഷിച്ച ശേഷം വിവരങ്ങളിൽ തിരുത്തലുകളോ കൂട്ടിച്ചേർക്കലുകളോ അനുവദനീയമല്ല.
- അപേക്ഷാ ഫീസ് (Fee):
- ഫീസ്: ₹200/- (രണ്ട് നൂറ് രൂപ മാത്രം).ഒഴിവാക്കപ്പെട്ടവർ (Fee Exemption): വനിതാ അപേക്ഷകർക്കും (Female Candidates), പട്ടികജാതി (SC), പട്ടികവർഗ്ഗം (ST) വിഭാഗത്തിൽപ്പെട്ടവർക്കും ഫീസ് ബാധകമല്ല.ഒബിസി (OBC) വിഭാഗക്കാർക്ക്: ഫീസ് ഇളവ് ലഭ്യമല്ല, അവർ നിശ്ചിത ഫീസ് അടയ്ക്കണം.അടയ്‌ക്കേണ്ട രീതി: Visa/Master/Rupay ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്/UPI അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ച് ഓൺലൈനായി പണമടയ്ക്കാം.